Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സ്‌നേഹം നടിച്ച് ഭാര്യയേയും കുഞ്ഞിനേയും പുഴക്കരയിൽ എത്തിച്ചു; രണ്ടു പേരേയും പുഴയിലേക്ക് തള്ളി ഭർത്താവ് മുങ്ങി ; കൂത്തുപറമ്പില്‍ ഒന്നരവയസ്സുകാരിയെ പുഴയിലേക്ക് തള്ളിയിട്ട് കൊന്നത് അച്ഛന്‍

janmabhumi-ad

Digital Malayali Web Desk October 16, 2021, 02:43 p.m.

മകള്‍ സോന താഴെ വീണിട്ടും കൈ​വ​രി​യി​ല്‍ പി​ടി​ച്ചുനി​ന്ന സോ​ന​യു​ടെ കൈ​ക്ക് ചെ​രു​പ്പുകൊ​ണ്ട് അ​ടി​ച്ചു താ​ഴേ​ക്ക് വീ​ഴ്ത്താ​ന്‍ ഭ​ര്‍​ത്താ​വ് ശ്ര​മം ന​ട​ത്തി


പാനൂർ: പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയതിന് പിന്നിൽ അച്ഛൻ ക്രൂരത. സംഭവത്തിൽ കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകി.

മകള്‍ സോന താഴെ വീണിട്ടും കൈ​വ​രി​യി​ല്‍ പി​ടി​ച്ചുനി​ന്ന സോ​ന​യു​ടെ കൈ​ക്ക് ചെ​രു​പ്പുകൊ​ണ്ട് അ​ടി​ച്ചു താ​ഴേ​ക്ക് വീ​ഴ്ത്താ​ന്‍ ഭ​ര്‍​ത്താ​വ് ശ്ര​മം ന​ട​ത്തി​യ​താ​യി ദൃ​ക്സാ​ക്ഷി മൊ​ഴി​യു​ണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഭർത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് സമീപത്ത് എത്തിയത്. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പൊലീസ് അടുത്ത വീട്ടിലേക്ക് മാറ്റി.

സോനയുടെ ഭർത്താവ് ഷിജു ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിന്റെ പേരിൽ കൊലപാതകത്തിന് കേസെടുത്തതായി കതിരൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷ് പറഞ്ഞു. ഭർത്താവാണ് തള്ളിയിട്ടതെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സൂചന. സ്‌നേഹം നടിച്ചാണ് ഭാര്യയേയും കുട്ടിയേയും ഇയാൾ പുഴയ്ക്ക് അടുത്ത് എത്തിച്ചത്.

നല്ല മഴയായതിനാൽ പുഴയിൽ നല്ല ഒഴുക്കാണ്. അതുകൊണ്ട് തന്നെ രണ്ടു പേരും മരിക്കുമെന്നാണ് ഷിജു കരുതിയത്. എന്നാൽ അമ്മ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. തന്നെയും മകളെയും ഭർത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന പറഞ്ഞതോടെ കേസിന് പുതിയ തലം വന്നു. നേരത്തെ അപകടമാണെന്നായിരുന്നു ഏവരും കരുതിയത്.

സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് കെ പി ഷിജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

അതേസമയം ഒളിവില്‍ കഴിയുന്ന ഷിജുവിനെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്നും, പ്രതിയെ കുറിച്ച്‌ ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി.

പാനൂര്‍ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനേയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പാത്തിപ്പാലം വളള്യായി റോഡില്‍ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുകാരി അന്‍വിത മരിച്ചു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick