Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദത്ത് വിവാദം; അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

janmabhumi-ad

Digital Malayali Web Desk November 25, 2021, 02:46 p.m.

ജയചന്ദ്രന് പുറമേ അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭര്‍ത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.


തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ  ദത്ത് നല്‍കിയ   കേസിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ  കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്.  ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. 

അമ്മ അറിയാതെ  വ്യാജ രേഖകളുണ്ടാക്കി കുട്ടിയെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും ബന്ധുക്കളുമടക്കം ആറ് പേരാണ് പ്രതികൾ. ഇതിൽ അനുപമയുടെ അമ്മയുൾപ്പെടെ അഞ്ച് പേർക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അനുപമയെ തടങ്കലില്‍ പാര്‍പ്പിച്ചു എന്നീ രണ്ട് കുറ്റങ്ങള്‍ ചുമത്തിയാണ് സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്തിരുന്നത്. ജയചന്ദ്രന് പുറമേ അനുപമയുടെ മാതാവ്, സഹോദരി, സഹോദരി ഭര്‍ത്താവ്, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick