Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



അനുപമക്ക് ലഭിച്ച നീതി നിമിഷക്കും ലഭ്യമാക്കണം: സജിമഞ്ഞക്കടമ്പിൽ

janmabhumi-ad

Digital Malayali Web Desk October 25, 2021, 07:32 p.m.

കുഞ്ഞിനെ നഷ്ടപെട്ട അനുപമക്ക് നീതി ലഭ്യമാക്കാൻ കോടതിയുടെ ഇടപെൽ ഉണ്ടായതിന് പിന്നാലെ സി പിഎം പിൻതുണയുമായി രംഗത്ത് വന്നിരിക്കുന്നത് കാപട്യമാണെന്നും, അനുപമക്ക് ലഭ്യമായ നീതി നിമിഷക്കും ലഭ്യമാക്കണമെന്നും സജി പറഞ്ഞു


കോട്ടയം: എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടയിൽ നിമിഷ എന്ന പെൺകുട്ടിയെ ഒരു വിഭാഗം ഗുണ്ടകൾ കടന്ന് പിടിക്കുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും, ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകണം എന്ന് യു ഡി എഫ്  കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കുഞ്ഞിനെ നഷ്ടപെട്ട അനുപമക്ക് നീതി ലഭ്യമാക്കാൻ  കോടതിയുടെ ഇടപെൽ ഉണ്ടായതിന് പിന്നാലെ സി പിഎം പിൻതുണയുമായി രംഗത്ത് വന്നിരിക്കുന്നത് കാപട്യമാണെന്നും, അനുപമക്ക് ലഭ്യമായ നീതി നിമിഷക്കും ലഭ്യമാക്കണമെന്നും സജി പറഞ്ഞു.

എം.ജി യൂണി വേഴ്സിറ്റിയിക അപമാനിക്കപ്പെട്ട പെൺകുട്ടിക്ക് സ്ത്രീ സുരക്ഷക്കായി വനിതാമതിൽ തീർത്തവർ നീതി ലഭ്യമാക്കാൻ  നിലപാടെടുക്കണം എന്ന്  സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ രാഷ്ട്രിയം നോക്കാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊതു സമൂഹവും , മാദ്ധ്യമങ്ങളും രംഗത്ത് വരണമെന്നും സജി അഭിപ്രായപ്പെട്ടു.

പീഡനവും, മർദ്ദധനവും ഏറ്റ് പോലിസിൽ പരാതിയുമായി ചെന്നാൽ പ്രതികൾ സർക്കാരിന് വേണ്ടപ്പെട്ടവരാണെങ്കിൽ പോലീസ് പ്രതികളെ രക്ഷിക്കാൻ വാദിക്കെതിരെ കേസ് എടുക്കുന്നത് കേരളത്തിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick