Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിനീഷ് കോടിയേരി തന്റെ ബോസെന്ന് അനൂപ്, പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷ്;അക്കൗണ്ടിലെത്തിയ വന്‍ നിക്ഷേപങ്ങള്‍ അനൂപിനു കൈമാറി

janmabhumi-ad

Digital Malayali Web Desk October 30, 2020, 02:39 p.m.

ബിനീഷുമായുള്ള അടുത്ത ബന്ധവും അനൂപ് സമ്മതിച്ചു. പണം ട്രാന്‍സ്ഫര്‍ നടക്കുന്നതിനു മുമ്പ് ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്


ബെംഗളൂരു: ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വന്‍ തുകകള്‍ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നും  എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്.

അനൂപ് തുടങ്ങിയ ഹോട്ടൽ ബിസിനസിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണെന്നും അനൂപ് വെറും ബിനാമി മാത്രമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വാർത്താ കുറിപ്പിലൂടെയും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്.  അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണ്. അനൂപും ബിനീഷും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നിരന്തരം നടന്നിട്ടുണ്ട്. 

നിക്കു മയക്കു മരുന്നു കച്ചവടമാണെന്ന് അനൂപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു. ബിനീഷുമായുള്ള അടുത്ത ബന്ധവും അനൂപ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അനൂപിന് പല ബാങ്കുകളില്‍ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി ബിനീഷ് കോടിയേരി വന്‍ തുകകള്‍ ട്രാന്‍സഫര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ നടക്കുന്നതിനു മുമ്പ് ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളില്‍ വന്‍തുകകള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഇഡി പറയുന്നു.

അനൂപിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണ്. ബിനീഷിന്റെ നിര്‍ദേശപ്രകാരമാണ് അനൂപ് സാമ്പത്തിക കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ തൃപതികരമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് ബിനീഷ് ചെയ്തതെന്ന് ഇഡി പറഞ്ഞു. അനൂപിനെയും കുടുംബത്തെയും അറിയാമെന്നും ബംഗളൂരുവില്‍ റസ്റ്ററന്റ് തുടങ്ങാന്‍ പണം നല്‍കി സഹായിച്ചെന്നുമാണ് ബിനീഷ് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. 

പല അക്കൗണ്ടുകളിലൂടെ കണക്കിൽപ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി. അനൂപ് തിരിച്ചും. ഈ പണം ഉപയോഗിച്ച് അനൂപ് ലഹരി വ്യാപാരമടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

നിലവിൽ കള്ളപ്പണ നിരോധന നിയമത്തിന്റെ മൂന്നും നാലും വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ അനുസരിച്ചു മറ്റ് വകുപ്പുകളും ചുമത്തും. അതേസമയം ബിനീഷിനെ ബംഗളുരുവിലെ ഇഡി ആസ്ഥാനത്തു ചോദ്യം ചെയ്യൽ തുടരുകയാണ്.  കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച അന്വേഷണ പുരോഗതി ഇ‍ഡി കോടതിയെ അറിയിക്കും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick