Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വിശ്വസിച്ചേ പറ്റൂ, എനിക്ക് ഒരു വൃക്ക മാത്രമാണുള്ളത്; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോര്‍ജ്

janmabhumi-ad

Digital Malayali Web Desk December 07, 2020, 11:43 p.m.

ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് അന്താരാഷ്ട്രതലത്തിൽ മികവിലെത്താൻ ഭാഗ്യം ചെയ്തയാളാണ് ഞാൻ എന്നതിൽ ഇപ്പോൾ ഏറെ അഭിമാനിക്കുന്നു


തിരുവനന്തപുരം: ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യയുടെയും കേരളത്തിൻെറയും അഭിമാനമുയർത്തിയ വ്യക്തിത്വമാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടമെട്ട അപൂർവ റെക്കോർഡും അവർക്ക് സ്വന്തമാണ്. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങൾ കൈവരിക്കുമ്പോൾ അവർ നേരിട്ട പ്രതിസന്ധികൾ ചില്ലറയല്ല.

ഇപ്പോഴിതാ ജനിക്കുമ്പോൾ തന്നെ തനിക്ക് ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂവെന്ന് ജനിക്കുമ്പോൾ തന്നെ തനിക്ക് ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്ജു ബോബി ജോർജ്. ട്വിറ്ററിലൂടെയാണ് താരത്തിൻെറ വെളിപ്പെടുത്തൽ. 

''വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി'' -അഞ്ജു ട്വിറ്ററിൽ കുറിച്ചു.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര അത്‌ലറ്റിക് ഫെഡറേഷൻ, കായികമന്ത്രി കിരൺ റിജിജു എന്നിവരെ ഈ ട്വീറ്റിൽ അഞ്ജു ബോബി ജോർജ് ടാഗ് ചെയ്തിട്ടുണ്ട്. താരത്തെ അഭിനന്ദിച്ച് കിരൺ റിജിജു ട്വീറ്റ് റീട്വീറ്റ് ചെയ്തു. ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ അഞ്ജുവിനെ ഓര്‍ത്ത് ഏറെ അഭിമാനമുണ്ടെന്ന് റിജുജു പറഞ്ഞു. കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമാണ് അജ്ഞുവിന്റെ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഒരു വൃക്ക മാത്രമാണ് തനിക്കുള്ളതെന്ന് സ്കാനിങിലൂടെയാണ് മനസ്സിലായത്. ലോകത്ത് തന്നെ ഇത്തരം അത്‌ലറ്റുകൾ അപൂർവമാണ്. തനിക്ക് വേദനസംഹാരികൾ അലർജിയാണെന്നും എന്നിട്ടും പരിമിതികളെ മറികടക്കാൻ സാധിച്ചുവെന്നും അഞ്ജു കുറിച്ചു. നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവും പരിശീലകനുമായ റോബർട്ടിന് വലിയ പങ്കുണ്ടെന്നും അവർ വ്യക്തമാക്കി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick