Digital Malayali Web Desk June 30, 2022, 02:48 p.m.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
അമരാവതി: വൈദ്യുതി കമ്ബി ഓട്ടോറിക്ഷയിലേക്കു പൊട്ടിവീണ് തീപിടിച്ച് അഞ്ചു പേര് മരിച്ചു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലേക്ക് വൈദ്യുതി കമ്ബി പൊട്ടി വീണ് തീപിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോ വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മൂന്നു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. വാഹനത്തിനുള്ളില്‍ തന്നെ തൊഴിലാളികള്‍ വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.