Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureസ്ത്രീ ശാക്തികരണം എന്നാല്‍ സ്ത്രീയെ ശക്തിയുള്ളവള്‍ ആക്കുക, അതില്‍ നിരപരാധിയായ പുരുഷന്‍ ബലിയാടാവാതിരിക്കണം, ആന്‍സി വിഷ്ണു പറയുന്നു

janmabhumi-ad

Digital Malayali Web Desk June 17, 2022, 01:16 a.m.

മുന്നില്‍ ഒരു പരാതി എത്തുമ്പോള്‍ അതില്‍ പുരുഷന്റെ നന്മയും ന്യായവും കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു


പല  സ്ത്രീകളും വീടുകളില്‍ ഉപദ്രവിക്കപ്പെടുന്നവാർത്ത പുറത്ത് എത്താറുണ്ട്. എന്നാല്‍ ഇത് മാത്രമല്ല വീടുകളില്‍ സ്ത്രീകളുടെ മര്‍ദ്ദനവും കൊടിയ പീഡനവും ഏറ്റ് വാങ്ങേണ്ടി വരുന്ന പുരുഷന്മാരുമുണ്ട്. ഇനി പരാതി കൊടുത്താലും പുരുഷന്മാര്‍ കുറ്റാക്കാരാവുകയാണ് സാധാരണ കാണാറുള്ളത്. ഇപ്പോള്‍ തന്റെ പരിചയക്കാരന് ഉണ്ടായ ഇത്തരം ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ആന്‍സി വിഷ്ണു.  

ഒട്ടേറെ കുടുംബങ്ങള്‍ തകര്‍ക്കുന്നത് സ്ത്രീകള്‍ കൂടിയാണ്, നമ്മുടെ നിയമ നീതി ന്യായ വ്യവസ്ഥയോടാണ്. മുന്നില്‍ ഒരു പരാതി എത്തുമ്പോള്‍ അതില്‍ പുരുഷന്റെ നന്മയും ന്യായവും കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. സ്ത്രീ ശാക്തികരണം എന്നാല്‍ സ്ത്രീയെ ശക്തിയുള്ളവള്‍ ആക്കുക എന്ന ഉദ്ദേശത്തില്‍ ഉള്ളതാണ്, അതില്‍ നിരപരാധിയായ പുരുഷന്‍ ബലിയാടാവാതിരിക്കണം എന്നതും നമുക്ക് ശ്രെദ്ധിക്കേണ്ടതുണ്ട്. എത്രയോ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ ചൂഷണങ്ങളില്‍ ജീവിതം ജീവിക്കാതെ മരവിക്കുന്നുണ്ടന്നോ? അവള്‍ക്കൊപ്പവും അവനൊപ്പവും നില്‍ക്കേണ്ടതുണ്ട്.- ആന്‍സി വിഷ്ണു പറഞ്ഞു.

ആന്‍സി വിഷ്ണുവിന്റെ കുറിപ്പ്, സ്ത്രീ എല്ലായ്പോഴും ദേവതയല്ല. v, സ്ത്രീക്ക് വളരെ അധികം കരുത്തും കരുതലും നമ്മുടെ നിയമം നല്‍കുന്നുമുണ്ട്. അടുക്കളയില്‍ നിന്നും അടിച്ചമര്‍ത്തപ്പെvടുത്തലുകളില്‍ നിന്നും സ്ത്രീ അരങ്ങത്തെക്കും പോരാട്ടത്തിലേക്കും എത്തിനില്‍ക്കുന്നുണ്ട്. സ്ത്രീ കരുത്തുള്ളവളാകുന്നുണ്ട്. അതെ സമയം സ്ത്രീക്ക് ലഭിക്കുന്ന ഈ നിയമപരിരക്ഷയുടെ പേരില്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ പുരുഷന്‍ ബലിയാടാകുന്നുണ്ടോ എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്, അന്വഷിക്കേണ്ടതുണ്ട്.. എന്റെ അടുത്ത ആണ്‍സുഹൃത്തുക്കളില്‍ എത്രയോ പേര്‍ ഭാര്യമാരുടെ ശാരീരികമായും മാനസികമായും പ്രശ്‌നങ്ങളില്‍ മാനസിക സമ്മര്‍ദ്ദങ്ങളില്‍ ജീവിതം തള്ളിനീക്കുന്നു. മുന്‍പ് ജോലി ചെയ്തിരുന്ന ഒരു സ്ഥാപനത്തില്‍ എന്റെ സഹപ്രവര്‍ത്തകന്‍ ഒരു ദിവസം കുറച്ച് വൈകിയാണ് ഓഫീസില്‍ എത്തിയത്, എന്ത് പറ്റി വൈകിയത് എന്ന എന്റെ ചോദ്യത്തിന് ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു മോളെ എന്നൊരു മറുപടി കിട്ടി.

എന്ത് പറ്റി ചേട്ടാ എന്നുള്ള എന്റെ തുടര്‍ന്നുള്ള ചോദ്യത്തിന് അയാള്‍ കണ്ണ് നിറച്ച് തൊണ്ടയില്‍ കരച്ചില്‍ കെട്ടിനിറച്ച് മറുപടി പറഞ്ഞു. കയ്യിലെയും കഴുത്തിലെയും മുഖത്തെയും മുറിപ്പാടുകളും ചോര കല്ലിച്ച പാടുകളും അദ്ദേഹം എന്നെ കാണിച്ചു. അയാളുടെ വലത് കണ്ണിന് മുറിവേറ്റിട്ടുണ്ട്, ആരാണ് ഇത് ചെയ്തത് എന്ന എന്റെ ചോദ്യത്തിന് എന്റെ ഭാര്യ എന്ന് അയാള്‍ മറുപടി തന്നു. ഞാന്‍ ഞെട്ടി. വല്ലാതെ ഞെട്ടി. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ അവള്‍ ഇങ്ങനെയാണ് എന്നെ ഉപദ്രവിക്കും കൊല്ലാന്‍ നോക്കും കയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ എനിക്ക് നേരെ ഏറിയും. എന്നും വഴക്കാണ് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയിട്ടും ഞാന്‍ സമാധാനവും സന്തോഷവും അറിയുന്നില്ല. ഇങ്ങനെ ജീവിക്കുന്നു എന്നൊരു നെടുവീര്‍പ്പിട്ട് അയാള്‍ തലകുനിച്ചിരുന്നു.

ചേട്ടാ നമുക്ക് പോലീസില്‍ ഒരു പരാതി കൊടുത്താലോ. വേണ്ട മോളെ അവിടെ ഞാന്‍ കുറ്റക്കാരന്‍ ആകും നിയമം സ്ത്രീക്ക് അനുകൂലമാണെല്ലോ, നൂറുക്കൂട്ടം പ്രേശ്‌നങ്ങള്‍ക്കിടയില്‍ ഇനി കേസും കോടതിയുമൊന്നും വയ്യ.. എത്ര നാള്‍ ഇങ്ങനെ സഹിക്കും ചേട്ടാ എന്ന എന്റെ ചോദ്യത്തിന് പോകും വരെ പോകട്ടെ മോളെ, ഇത് കുറെ വര്‍ഷങ്ങളായി ഇങ്ങനെയാണ്. ആ മനുഷ്യന്റെ കയ്യിലും കഴുത്തിലും കണ്ണിലും ആ സ്ത്രീ ഉപദ്രവിചതിന്റെ പാടുകള്‍ ഉണ്ട്,, അയാളുടെ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, കണ്ണില്‍ ചോര കല്ലിച്ച് കിടക്കുന്നുണ്ട്. ആ മനുഷ്യന് മാനസികമായും ശാരീരികമായും വല്ലാത്ത സമ്മര്‍ദ്ദം ആ സ്ത്രീ ഇപ്പ്പഴും കൊടുക്കുന്നുണ്ട്, കുടുംബജീവിതത്തിന്റെ, ദാമ്പത്യത്തിന്റെ ഒരു ഭംഗിയും സമാധാനവും അയാള്‍ അനുഭവിക്കുന്നില്ല, എങ്കില്‍ ഡിവോഴ്‌സിനെ കുറിച്ച് ആലോചിച്ചൂടെ എന്ന എന്റെ ചോദ്യത്തിന് അയാള്‍ പറഞ്ഞു എനിക്ക് അവളെ പിരിഞ്ഞിരിക്കുവാന്‍ കഴിയില്ല, ഞാന്‍ അവളെ അത്രയധികം സ്‌നേഹിക്കുന്നു.

 

അവള്‍ക്ക് ഞാന്‍ ഒത്തിരി കൗണ്‍സിലിംഗുകള്‍ കൊടുത്തിട്ടുണ്ട്, അവള്‍ക്ക് ഒരു മാറ്റവും ഇല്ല. ഇങ്ങനെ അങ്ങ് പോകട്ടെ. അയാള്‍ നെടുവീര്‍പ്പിട്ട്, മുറിവ് പറ്റിയ കണ്ണില്‍ മരുന്ന് ഒഴിക്കുവാന്‍ eye dropsന്റെ ബോട്ടില്‍ എടുത്തു. ഒന്ന് രണ്ട് തുള്ളി മരുന്ന് ഒഴിച്ച്, ആ നീറ്റലില്‍ കണ്ണില്‍ നിന്ന് കണ്ണുനീരോഴുകി, ആ കൂടെ അയാള്‍ കരയുകയും ചെയ്തിരിക്കാം. അത്രയേറെ തകര്‍ന്നൊരു മനുഷ്യന്‍, സ്ത്രീ എല്ലായ്പോഴും ദേവതയല്ല, സ്ത്രീ എല്ലായ്പോഴും നിയമത്തിന്റെ കീഴില്‍ പരിരക്ഷിക്കപെടേണ്ടവള്‍ അല്ല. ഒട്ടേറെ കുടുംബങ്ങള്‍ തകര്‍ക്കുന്നത് സ്ത്രീകള്‍ കൂടിയാണ്, നമ്മുടെ നിയമ നീതി ന്യായ വ്യവസ്ഥയോടാണ്. മുന്നില്‍ ഒരു പരാതി എത്തുമ്പോള്‍ അതില്‍ പുരുഷന്റെ നന്മയും ന്യായവും കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. സ്ത്രീ ശാക്തികരണം എന്നാല്‍ സ്ത്രീയെ ശക്തിയുള്ളവള്‍ ആക്കുക എന്ന ഉദ്ദേശത്തില്‍ ഉള്ളതാണ്, അതില്‍ നിരപരാധിയായ പുരുഷന്‍ ബലിയാടാവാതിരിക്കണം എന്നതും നമുക്ക് ശ്രെദ്ധിക്കേണ്ടതുണ്ട്. എത്രയോ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ ചൂഷണങ്ങളില്‍ ജീവിതം ജീവിക്കാതെ മരവിക്കുന്നുണ്ടന്നോ? അവള്‍ക്കൊപ്പവും അവനൊപ്പവും നില്‍ക്കേണ്ടതുണ്ട്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick