Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'അനുവാദം ചോദിച്ച്‌ മാത്രം വീട്ടിലേക്ക് വരിക'; ആരാധകരോട് അനശ്വര രാജന്‍

janmabhumi-ad

Digital Malayali Web Desk October 30, 2020, 11:37 a.m.

നിങ്ങളില്‍ ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലില്‍ മുട്ടുന്നതിന് മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന് എന്റെ അനുവാദം വാങ്ങിയിരുന്നോ എന്നും നിങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു


കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്‍.അടുത്തിടെ താരം പങ്കുവെച്ച ചിത്രത്തെ തുടര്‍ന്ന് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ കടന്നു വരരുത് എന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നടി.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് നടി ഇക്കാര്യം ആരാധകരോട് ആവശ്യപ്പെടുന്നത്.

കോവിഡിന്റെ സാഹചര്യത്തില്‍ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാര്‍ ആകേണ്ടതുണ്ടെന്നും അനശ്വര ഓര്‍മിപ്പിക്കുന്നു.

അനശ്വര രാജന്റെ കുറിപ്പ്,

'എന്നെ കോണ്ടാക്‌ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരോട് ഒരു വാക്ക്!

നിങ്ങള്‍ എനിക്ക് നല്‍കുന്ന സ്‌നേഹത്തെയും ഊഷ്മളതയെയും ഞാന്‍ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാന്‍ എന്റെ കഴിവിനൊത്ത് ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നിങ്ങളില്‍ ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലില്‍ മുട്ടുന്നതിന് മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന് എന്റെ അനുവാദം വാങ്ങിയിരുന്നോ എന്നും നിങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇപ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാന്‍ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും എനിക്ക് മനസിലാക്കാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാന്‍ മനസിലാക്കുന്നു.

പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാര്‍ഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നത് അതില്‍ പ്രാധാനമാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങള്‍ ചെയ്യുന്നത് വഴി അപകടത്തില്‍പ്പെടാന്‍ സാദ്ധ്യതയുള്ള കുടുംബാംഗങ്ങള്‍ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയില്‍ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത!'

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick