Digital Malayali Web Desk February 21, 2023, 05:05 p.m.
പ്രവാസി മലയാളിയും ആൻസ് ഓർഗാനിക് ഫാം എം ഡിയുമായ അന്നമ്മ ട്രൂബ് വയലുങ്കലിനെ പഞ്ചായത്ത് പ്രസിഡണ്ട് ഷീല ചെറിയാൻ പൊന്നാടയണിയിച്ച് ആദരിച്ചു
കോട്ടയം: കൂരോപ്പട കൃഷിഭവന്റെ ‘വിള ആരോഗൃ കേന്ദ്ര’മായ കർഷകരുടെ അഗ്രോ ക്ലിനിക്കിന്റെ ഉത്ഘാടനവും കൃഷിഭവന്റെ പരിധിയിൽ പ്രവർത്തിക്കുന്ന മികച്ച കർഷകരെ ആദരിക്കലും നടന്നു.
അഗ്രോ ക്ലിനിക്കിന് വേണ്ട സഹായങ്ങൾ ചെയ്ത തന്ന പ്രവാസി മലയാളിയും ആൻസ് ഓർഗാനിക് ഫാം എം ഡിയുമായ അന്നമ്മ ട്രൂബ് വയലുങ്കലിനെ പഞ്ചായത്ത് പ്രസിഡണ്ട് ഷീല ചെറിയാൻ പൊന്നാടയണിയിച്ച് ആദരിച്ചു.സംസ്ഥാന സർക്കാരിന്റെ ജില്ലയിലെ മികച്ച ജൈവ കർഷക അവാർഡ് ജേതാവാണ് അന്നമ്മ ട്രൂബ്. ക്ളിനിക്കിന് സഹായങ്ങൾ ചെയ്തു തന്ന കലൃാണ കൃഷ്ണൻ നായർ, കർഷകനായ ജോയി വാക്കയിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കൂരോപ്പട ളാക്കാട്ടൂർ കേന്ദ്രീകരിച്ചാണ് എല്ലാ ബുധനാഴ്ച കളിലും ഒ പി സൗകര്യം ഉൾപ്പെടെ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്. കർഷകരുടെ വിളകൾക്ക് ഉണ്ടാകുന്ന രോഗം കീടം നിയന്ത്രണം, മണ്ണ് പരിശോധന, ജൈവ ജീവാണു വളങ്ങൾ, വളങ്ങൾ എന്നി സേവനങ്ങൾ ലഭ്യമാണ്.. ബുധനാഴ്ചകളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണി വരെ ആണ് കൃഷി ഓഫീസർ ടി .ആർ സൂര്യമോളുടെ നേതൃത്വത്തിൽ ഒ പി പ്രവർത്തിക്കുന്നത്.വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസിന്റെ അദ്ധൃക്ഷതയിൽ ക്ലിനിക്കിന്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ നിർവഹിച്ചു.പദ്ധതി വിശദീകരണം കോട്ടയം ജില്ലാ കൃഷി ഓഫീസർ ഗീത വർഗീസ് നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജു തോമസ് മുഖൃ പ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയർക്ടർ ലെൻസി തോമസ് സ്കൂൾ കുട്ടികൾക്കുള്ള വളങ്ങൾ വിതരണം ചെയ്തു. കർഷകർക്കുള്ള വളങ്ങളുടെ ആദ്യ വില്പന വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ്, ബ്ലോക്ക് മെമ്പർ ,ടി എം ജോർജ്, വാർഡ് മെമ്പർമാരായ സന്ധ്യ ജി നായർ, സുജാത എന്നിവർ നിർവഹിച്ചു.. പഞ്ചായത്ത് അംഗങ്ങൾ ആയ സോജി കെ തോമസ് , മഞ്ജു കൃഷ്ണകുമാർ, രാജി നിധീഷ് മോൻ, അനിൽ കൂരോപ്പട, ബാബു വട്ടുകുന്നേൽ, രാജൻ പി എസ്, മോഹനൻ ടി ജി, അമ്പിളി മാത്യു, കൃഷി അസിസ്റ്റന്റ് മാരായ സുരേഷ് കുമാർ, ജയരാജ് കെ എസ്, ഷാനിദ, ഹസീന കർഷക കാർഷിക വികസനസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.