Digital Malayali Web Desk July 26, 2022, 12:48 p.m.
35 കിലോ ഭാരം വരുന്ന കൂറ്റൻ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്
വ്യത്യസ്തമായ രുചികളും പാചകരീതികളും അവതരിപ്പിച്ച് ശ്രദ്ധ നേടിയ വ്ലോഗറാണ് പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. നിരവധി പ്രേക്ഷകരാണ് ഫിറോസിന്റെ വീഡിയോകൾക്കുള്ളത്. എന്നും വ്യത്യസ്തമായ വിഭവങ്ങളുമായി സബ്സ്ക്രൈബേഴ്സിന് മുന്നിലെത്തുന്ന ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇന്തോനേഷ്യയിൽ പോയി അസ്സലൊരു പെരുമ്പാമ്പിനെ ചുട്ടിരിക്കുകയാണ് ഫിറോസ്.
35 കിലോ ഭാരം വരുന്ന കൂറ്റൻ അനാക്കോണ്ട പാമ്പിനെയാണ് ഫിറോസും സംഘവും കനലില്‍ ചുട്ടെടുക്കുന്നത്. ഇതിന്‍റെ തൊലിയുരിക്കുന്നത് തൊട്ട് ഗ്രില്‍ സ്പെഷ്യല്‍ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഒടുവില്‍ തയ്യാറായ പാമ്പ് ഗ്രില്‍ എല്ലാവരും കൂടി ഒരുമിച്ച് കഴിക്കുകയാണ്. ഫിറോസ് ഒഴികെ എല്ലാവരും ഇത് രുചിച്ചുനോക്കുന്നത് വീഡിയോയില്‍ കാണാം. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും ഈ വിഭവത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് നല്‍കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പാമ്പുകളെ ഇത്തരത്തില്‍ പാകം ചെയ്യാൻ സാധിക്കില്ല. കാരണം ഇവിടെ ഇത് നിയമവിരുദ്ധമാണ്. ഇക്കാര്യം ഫിറോസ് പ്രത്യേകം വീഡിയോയില്‍ പരാമര്‍ശിക്കുന്നുമുണ്ട്.
ദിവസങ്ങൾക്ക് മുൻപ് പെരുമ്പാമ്പിനെ ചുടാൻ ഇന്തോനേഷ്യയിലേക്ക് പോകുന്നു എന്ന് പറഞ്ഞു ഫിറോസ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു പലരും. അതിനിടയിൽ മറ്റൊരു പ്രമുഖ യൂട്യൂബറായ ജിയോ മുതലയെ ചുടുന്ന വീഡിയോ പങ്കുവച്ചിരുന്നു. അതും ഇന്തോനേഷ്യയിൽ നിന്ന് തന്നെയായിരുന്നു.
വീഡിയോ കാണാം...
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.