Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രചാരണത്തിനിടെ ഹാരമണിയിക്കാന്‍ പ്രവര്‍ത്തകരെത്തി; മറിഞ്ഞുവീണ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്ക്

janmabhumi-ad

Digital Malayali Web Desk March 30, 2021, 07:35 a.m.

തെരഞ്ഞെടുപ്പ് പര്യടന വാഹനത്തിനുള്ളില്‍ വീണതിനെ തുടര്‍ന്നാണ് പരുക്ക്.


മണിമല: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാഞ്ഞിരപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്കേറ്റു. തെരഞ്ഞെടുപ്പ് പര്യടന വാഹനത്തിനുള്ളില്‍ വീണതിനെ തുടര്‍ന്നാണ് പരുക്ക്.

തിങ്കളാഴ്ച ഉച്ചയോടെ മണിമലയില്‍  വെച്ചായിരുന്നു സംഭവം. പ്രചാരണ റാലി പുരോഗമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ഹാരമണിയിക്കാന്‍ ശ്രമിക്കവേയാണ് അല്‍ഫോണ്‍സ് കണ്ണന്താനം വീണത്. വീഴ്ചയില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.  വീണപ്പോൾ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചിരുന്ന ഫ്‌ളക്‌സും മറിഞ്ഞുവീണിരുന്നു.

തുടര്‍ന്ന് പ്രചാരണം നിര്‍ത്തിവെച്ച് അല്‍ഫോണ്‍സ് കണ്ണന്താനം ആശുപത്രിയിലെത്തി ചികിത്സ തേടി. കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകൾ. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രചാരണം തുടരുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചിട്ടുണ്ട്. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick