Digital Malayali Web Desk June 28, 2022, 11:09 a.m.
നയന്‍താരയെ പോലെ ഗംഭീരറോളുകളൊന്നും നമുക്ക് ലഭിച്ചിരുന്നില്ല. തിരിച്ച് വന്നതിന് ശേഷവും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമ ലഭിച്ചത്
മലയാളം ആടക്കമുള്ള തെന്നിന്ത്യൻ സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താരമാണ് ഐശ്വര്യ.ഭാസ്കർ. പഴയ കാല സൂപ്പർ നടിയായിരുന്നു അമ്മ ലക്ഷ്മി നിർമ്മിച്ച ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ മിന്നും താരമായി മാറുകയായിരുന്നു. ഫ്ളവേഴ്സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സിനിമയ്ക്ക് അപ്പുറത്തെ ഐശ്വര്യയടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. സിനിമയില്‍ ചെയ്തിരുന്ന കഥാപാത്രങ്ങളെ പോലെ സമ്പന്നതയിലായിരുന്നില്ല നടിയുടെ ജീവിതം. സോപ്പ് വിറ്റും ചെറിയ തൊഴിലുകള്‍ ചെയ്തുമാണ് ഇന്ന് ഐശ്വര്യ ജീവിക്കുന്നത്. ഇത് ഏറെ അഭിമാനത്തോടെയാണ് നടി പറയുന്നതും.
ഇപ്പോഴിത സാമ്പത്തിക ഞെരുക്കമുണ്ടായയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഐശ്വര്യ. തമിഴ് മാധ്യമമായ ഗലാ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയില്‍ അധികമൊന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.’ആകെ മൂന്ന് വര്‍ഷമാണ് കരിയറി തിളങ്ങിയത്. സിനിമയില്‍ ക്ലിക്കായി വന്നപ്പോഴേയ്ക്കും വിവാഹ കഴിഞ്ഞു. പിന്നെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് തിരികെ എത്തുന്നത്. അപ്പോഴേയ്ക്കും തേടി എത്തുന്നതെല്ലാം അമ്മ വേഷങ്ങളായി.
‘നയന്‍താരയെ പോലെ ഗംഭീരറോളുകളൊന്നും നമുക്ക് ലഭിച്ചിരുന്നില്ല. തിരിച്ച് വന്നതിന് ശേഷവും മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമ ലഭിച്ചത്. അങ്ങനെയുളള സാഹചര്യത്തില്‍ എങ്ങനെ സമ്പാദിച്ച് വയ്ക്കാനാണ്’; ഐശ്വര്യ ചോദിക്കുന്നു.
‘ആകെ മൂന്ന് വര്‍ഷമാണ് എന്റെ കരിയര്‍ഗ്രാഫ്. എല്ലാവരും എന്റെ സാമ്പാദ്യത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് നേടിയതെല്ലാം അപ്പോള്‍ തീര്‍ന്ന് പോയി എന്നും താരം പറയുന്നു.
‘മദ്യപിച്ചും ധൂര്‍ത്തടിച്ചുമല്ല സമ്പാദ്യം നഷ്ടപ്പെട്ടത്. മദ്യപാന ശീലം തനിക്കുണ്ടായിരുന്നു. പക്ഷെ പണം പോയത അങ്ങനെയല്ല. എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് പണം ചെലവാക്കിയത്’.
എന്റെ മകള്‍ക്ക് ജീവിതത്തില്‍ നല്ലത് നല്‍കണമെന്നായിരുന്നു എന്റെ ചിന്ത. കൂടാതെ എന്റെ അമ്മൂമ്മയ്ക്ക് ക്യന്‍സറായിരുന്നു. ഞ്നാണ് നോക്കിയത്’.
‘കൂടാതെ ആ നല്ല കാലത്ത് ഞാന്‍ ഷോപ്പംഗ് ഹോളിക്കായിരുന്നു. മാച്ചിങ് ബാഗും മാച്ചിങ് ഷൂസും മാത്രമേ ധരിക്കാറുള്ളൂ. ഒരിക്കല്‍ ഇട്ട ഡ്രസ്സ് പിന്നീട് ഇടാനും സാധിയ്ക്കില്ലായിരുന്നു, കാരണം അപ്പോള്‍ തന്നെ ഫോട്ടോകള്‍ എല്ലാം എടുത്ത് എല്ലായിടത്തും വന്ന് കഴിഞ്ഞു കാണും’; ഐശ്വര്യ പറയുന്നു.
ഇപ്പോള്‍ സോപ്പ് വില്‍പ്പനയ്ക്ക് പുറമേ യൂട്യൂബില്‍ നിന്നും ഇപ്പോള്‍ വരുമാനം ലഭിക്കുന്നുണ്ട്. പക്ഷെ അത് കൃത്യമായി ലഭിക്കാറില്ല. മകള്‍ക്കും അമ്മയ്ക്കും ഭാരമാവരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് അവരോട് പോയി കഷ്ടപ്പാടുകള്‍ പറയാറില്ല. ഞാന്‍ പൊരുതി ജീവിക്കുന്നതിനാല്‍ മകള്‍ക്ക് എന്നെ കുറിച്ച് അഭിമാനമാണ്’ എന്നും ഐശ്വര്യ പറഞ്ഞവസാനിപ്പിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.