Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലാപ്‌ടോപ് ഗുജറാത്ത് ലാബിലേക്ക് അയച്ചതില്‍ ദുരുദ്ദേശം,തനിക്കെതിരെ വ്യാജതെളിവുണ്ടാക്കുമെന്ന് ഐഷ സുല്‍ത്താന

janmabhumi-ad

Digital Malayali Web Desk July 28, 2021, 11:00 a.m.

ലാപ്‌ടോപ് ഗുജറാത്ത് ലാബിലേക്ക് അയച്ചതില്‍ ദുരുദ്ദേശം,തനിക്കെതിരെ വ്യാജതെളിവുണ്ടാക്കുമെന്ന് ഐഷ സുല്‍ത്താന


കൊച്ചി: രാജ്യദ്രോഹക്കേസില്‍ തനിക്കെതിരെ വ്യാജതെളിവുണ്ടാക്കാന്‍ നീക്കമെന്ന് ലക്ഷദ്വീപില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താന. തന്റെ കസ്റ്റഡിയില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്ടോപ്പും വ്യാജ തെളിവുകള്‍ ഉണ്ടാക്കാനായി ഉപയോഗിക്കപ്പെടുമെന്ന്‍  ആയിഷ സുല്‍ത്താന ആരോപിക്കുന്നു. ലാപ്‌ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചത് ദുരുദ്ദേശ്യപരമാണെന്നും ലാപ്‌ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും പരിശോധനാ ഫലങ്ങളില്‍ തിരിമറി നടത്താനുള്ള സാധ്യത കാണുന്നുണ്ടെന്നും ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

ഫോണില്‍നിന്നു വാട്‌സാപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്റെ അക്കൗണ്ടിലേക്കു പ്രവാസികള്‍ പണം അയച്ചത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചെന്ന ആരോപണവും ഇവര്‍ തള്ളിയിട്ടുണ്ട്. ചര്‍ച്ച നടക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് അവകാശവാദം. ചര്‍ച്ചയ്ക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചു എന്നതു ശരിയല്ല. 

തന്റെ ലാപ്‌ടോപ്പും ഫോണും ആരുടെ കൈവശമാണെന്നു വ്യക്തമല്ലെന്നും ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ആരോപണം. പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കു ശേഷവും ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഭരണകൂടം തന്റെ പക്കല്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത ലാപ്‌ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ ആരോപിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick