Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മാധൃമം ദിന പത്രം സീനിയർ സബ് എഡിറ്റർ ഷറഫുള്ള ഖാന്റെ പിതാവും സ്വാതന്ത്ര സമര സേനാനിയുമായ അഹമ്മദ് കണ്ണ് റാവുത്തർ അന്തരിച്ചു

janmabhumi-ad

Digital Malayali Web Desk October 13, 2021, 04:34 p.m.

1938 ൽ ഗാന്ധിജിയുടെ അവസാന കേരള സന്ദർശനത്തിൽ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനിയിൽ നടന്ന സ്വാതന്ത്യസമര സമ്മേളനത്തിൽ പങ്കെടുത്ത് ഗാന്ധിജിയെ നേരിൽ കണ്ടിരുന്നു


ചങ്ങനാശ്ശേരി: പുഴവാത് കണക്കൻ വീട്ടിൽ അഹമ്മദ് കണ്ണ് റാവുത്തർ (100) നിര്യാതനായി. 1938 ൽ ഗാന്ധിജിയുടെ അവസാന കേരള സന്ദർശനത്തിൽ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനിയിൽ നടന്ന സ്വാതന്ത്യസമര സമ്മേളനത്തിൽ പങ്കെടുത്ത് ഗാന്ധിജിയെ നേരിൽ കണ്ടിരുന്നു. സാതന്ത്ര്യസമര സേനാനി ഉലഹന്നാൻ മാപ്പിളയായിരുന്നു സംഘാടകൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. ചങ്ങനാശ്ശേരി പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് ട്രഷററായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. എൻ.എസ്. എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനുമായി വേദി പങ്കിട്ടിട്ടുണ്ട്.

ഭാര്യ: കസ്തൂരി പറമ്പിൽ പരേതയായ ഐഷാ ബീവി. മക്കൾ: സഫറുല്ലാ ഖാൻ, അമാനുല്ലാഖാൻ (റിട്ട. ജനറൽ മാനേജർ കെൽടോൺ), റഹ്മത്തുല്ലാ ഖാൻ (എം. ആർ. സ്റ്റോഴ്സ് പട്ടത്തിമുക്ക്), സൈനബ, ഹബീബുല്ലാ ഖാൻ, ജലാലുല്ലാ ഖാൻ (ജമാഅത്തെ ഇസ്ലാമി, ഏരിയ പ്രസിഡൻറ്, തളിപറമ്പ്), ഹിദായത്തുല്ലാ ഖാൻ,  എം.ഷറഫുല്ലാ ഖാൻ (സീനിയർ സബ് എഡിറ്റർ മാധ്യമം, കൊച്ചി). മരുമക്കൾ: അബ്ദുൽ റെഷീദ് (ഈരാറ്റുപേട്ട ), റംല, ഷക്കീല, ലാലി, റൂബി, ഷംല, നീന, സൈനബ. ഖബറടക്കം ഇന്ന് (13/10) വൈകീട്ട് അഞ്ചിന് പുതൂർ പള്ളി ഖബർസ്ഥാനിൽ.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick