Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിയുടെ വിജയം സുനിശ്ചിതമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

janmabhumi-ad

Digital Malayali Web Desk March 25, 2021, 09:34 a.m.

കഴിഞ്ഞ 32 വർഷമായി മണ്ഡലം നേരിട്ടു കൊണ്ടിരിക്കുന്ന വികസന മുരടിപ്പിന് ഈ തെരഞ്ഞെടുപ്പോടെ അവസാനമാകും. വികസനത്തിനും, മാറ്റത്തിനുമായാണ് ഇടതു മുന്നണി പൂഞ്ഞാറിലെ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്.


ഈ വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിയുടെ വിജയം സുനിശ്ചിതമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഇടതു മുന്നണിയുടെ മണ്ഡല പ്രചാരണ ജാഥയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് തീക്കോയി വഴിക്കടവിൽ നടന്ന പൊതു യോഗത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 32 വർഷമായി മണ്ഡലം നേരിട്ടു കൊണ്ടിരിക്കുന്ന വികസന മുരടിപ്പിന് ഈ തെരഞ്ഞെടുപ്പോടെ അവസാനമാകും. വികസനത്തിനും, മാറ്റത്തിനുമായാണ് ഇടതു മുന്നണി പൂഞ്ഞാറിലെ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വികസന മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. എല്ലാ പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച്, സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും സമഗ്രമായ പുരോഗതി സാധ്യമാക്കുവാൻ പിണറായി വിജയൻ സർക്കാരിന് കഴിഞ്ഞു. നിർഭാഗ്യവശാൽ നിലവിലെ എംഎൽഎ യുടെ അഴിമതിയും, പിടിപ്പു കേടും കാരണം ഈ വികസന നേട്ടങ്ങളൊന്നും പൂഞ്ഞാർ മണ്ഡലത്തിലെത്തിയിട്ടില്ല. സ്വന്തമായൊരു മിനി സിവിൽ സ്റ്റേഷനില്ലാത്ത, താലൂക്ക് ആശുപത്രിയില്ലാത്ത, കുടിവെള്ള പദ്ധതികളില്ലാത്ത, മികച്ച റോഡുകളോ, ഗതാഗത സൗകര്യങ്ങളോ ഇല്ലാത്ത ഒരിടമായി പൂഞ്ഞാർ മാറിയിരിക്കുന്നു. യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരൊറ്റ പദ്ധതി പോലും ഈ മണ്ഡലത്തിൽ നടപ്പിലാക്കുവാൻ എംഎൽഎയ്ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഇത് തീർച്ചയായും തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കും.

ഓരോ തെരഞ്ഞെടുപ്പ് കാലത്തും, ഒരുറപ്പുമില്ലാത്ത കുറേ വാഗ്ദാനങ്ങളുമായി സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇപ്പോൾ ഇത്തരത്തിലുള്ള കപട വാഗ്ദാനങ്ങൾക്കപ്പുറം, പരസ്യമായി തന്നെ വർഗീയത പറഞ്ഞും, ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിച്ചും, അസഭ്യ പ്രചാരണങ്ങൾ നടത്തിയും തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നുള്ള പുതിയ തന്ത്രമാണ് ഇദ്ദേഹം നടത്തുന്നത്. ഈ വർഗീയ വിഷത്തെ മത സൗഹർദ്ത്തിന്റെ പേരിൽ ലോകം വാഴ്ത്തുന്ന എരുമേലി ഉൾപ്പെടുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഒറ്റപ്പെടുത്തും.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഒപിഎ സലാം പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കെ. രാജേഷ്, സിപിഐ ജില്ലാ കൗൺസിൽ അംഗം കെപി പ്രമദ്, എംജി ശേഖരൻ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ജോർജ് കുട്ടി അഗസ്റ്റി, മണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ഷെൽജി കടപ്ലാക്കൻ, ജന പ്രതിനിധികൾ, ഇടതു മുന്നണി നേതാക്കൾ തുടങ്ങു നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick