Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പി സി ജോർജ് പൂഞ്ഞാറിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നു: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

janmabhumi-ad

Digital Malayali Web Desk April 02, 2021, 06:58 a.m.

'അഴിമതി നടത്തുന്നതിന് ഇടമില്ലാത്ത ഒരൊറ്റ പദ്ധതി പോലും നടപ്പിലാക്കുവാൻ ഇദ്ദേഹം തയ്യാറായിട്ടില്ല' - അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ


പിസി ജോർജ് പൂഞ്ഞാറിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയാണെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. കഴിഞ്ഞ തവണ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ 30 വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു പ്രകടന പത്രിക മുൻനിർത്തിയാണ് ഇദ്ദേഹം ജനങ്ങൾക്ക് മുന്നിൽ വോട്ട് ചോദിച്ചത്. 

എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ഈ പറഞ്ഞിട്ടുള്ളതിൽ ഒരൊറ്റ വാഗ്ദാനം പോലും പാലിക്കുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.  തനിക്ക് അഴിമതി നടത്തുന്നതിന് ഇടമില്ലാത്ത ഒരൊറ്റ പദ്ധതി പോലും നടപ്പിലാക്കുവാൻ ഇദ്ദേഹം തയ്യാറായിട്ടില്ല. 

വ്യക്തി താൽപ്പര്യങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ പൂഞ്ഞാർ നിയോജക മണ്ഡലത്തിനായി അനുവദിച്ചിട്ടുള്ള വികസന പദ്ധതികൾ പോലും ഇല്ലാതാക്കി കളയുകയാണ് എംഎൽഎ ചെയ്തത്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയും. എല്ലാവരെയും എല്ലാ കാലത്തും വഞ്ചിതരാക്കാമെന്ന് ആരും കരുതരുത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick