Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ആദിത്യന് താത്ക്കാലിക ആശ്വാസം; നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

janmabhumi-ad

Digital Malayali Web Desk May 04, 2021, 03:39 p.m.

പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്നതിനാല്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യവുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു


കൊച്ചി: അമ്ബിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന്‍ ആദിത്യന്റെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആദ്യത്യന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കുകയായിരുന്നു. സൈബര് സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് അമ്ബിളിദേവി പരാതി നല്കിയത്. ഇല്ലാത്ത കാര്യങ്ങള് പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന് ശ്രമിക്കുന്നതെന്നും അമ്ബിളിദേവിയുടെ പരാതിയിലുണ്ട്.

പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്നതിനാല്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യവുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് താത്കാലികമായി അറസ്റ്റ് സ്റ്റേ ചെയ്തത്. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും, വധ ഭീഷണിക്കും ചവറ പൊലീസ് ആദിത്യനെതിരെ കേസെടുത്തിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്ബ് ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്ബ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്.

അമ്ബിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ അക്രമം കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമവും. ഇത് നാടകമാണെന്ന സംശയവും അമ്ബിളി ദേവി മറുനാടനോട് പങ്കുവച്ചിരുന്നു. അമ്ബിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും കുടുംബപ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ആദിത്യന്‍ ജയന്റെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരമാണ്. പഴയ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങി വന്നു കഴിഞ്ഞു.

സ്വരാജ് റൗണ്ടില്‍ നടുവിലാലിനു സമീപത്താണ് ആദിത്യന്‍ ആത്മഹത്യയ്ക്ക ശ്രമിച്ച നിലയില്‍ കണ്ടത്. കാറിനുള്ളില്‍ ആദിത്യന്‍ ജയന്‍ തളര്‍ന്നു കിടക്കുന്നതു വഴിയാത്രക്കാരാണു കണ്ടത്.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick