Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കൊമ്പനാനയുടെ കൊമ്പിൽ തൂങ്ങിയും തുമ്പിക്കൈയ്യിൽ ചാരിയും കിടു റൊമാന്റിക് സേവ് ദി ഡേറ്റ്

janmabhumi-ad

Digital Malayali Web Desk October 25, 2020, 12:16 p.m.

പുത്തൻകുളം ഉണ്ണിമങ്ങാട് ഗണപതിയെന്ന ഗജവീരന്റെ ആഢ്യത്വവും പരമ്പരാഗത തനിമ നിറയുന്ന വീടുമാണ് ഇവരുടെ സേവ് ദ് ഡേറ്റിനെ ആകർഷകമാക്കുന്നത്


അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നത് സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിംങ് വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ്. ചില ഫോട്ടോഷൂട്ടുകൽ ക്ലാസ്സിക് ആണെങ്കിൽ മറ്റു ചിലത് സഭ്യതയുടെ അതിർവരമ്പുകൾ എല്ലാം തെറ്റിക്കുന്നതാവും.

ഇതിനെയൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ എത്താറുണ്ട്. എന്നാൽ അതോടൊപ്പം പാരമ്പര്യത്തിന്റെ പ്രൗഢി ഇഴ ചേർത്തുള്ള വെഡ്ഡിങ് ഷൂട്ടുകളും സോഷ്യൽ ലോകത്ത് സാന്നിധ്യമറിയിക്കുന്നുണ്ട്. ആദർശ് രാജ്–സ്നേഹ മുരളി എന്നിവരുടെ സേവ് ദ് ഡേറ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് ഇത്തരത്തിലാണ്.

save-the-date-3

പുത്തൻകുളം ഉണ്ണിമങ്ങാട് ഗണപതിയെന്ന ഗജവീരന്റെ ആഢ്യത്വവും പരമ്പരാഗത തനിമ നിറയുന്ന വീടുമാണ് ഇവരുടെ സേവ് ദ് ഡേറ്റിനെ ആകർഷകമാക്കുന്നത്. കൊല്ലം അയത്തിലുള്ള പുളിന്താനത്ത് തറവാട് ആണ് ഫോട്ടോഷൂട്ടിന് ലൊക്കേഷനായത്. ആദർശിന്റെ സഹോദരൻ പ്രശാന്തിന്റെ വീടാണിത്. ട്രഡീഷനൽ ശൈലിയിലുള്ള ഈ വീട് വെട്ടുകല്ലിലാണ് നിർമിച്ചിരിക്കുന്നത്. വെഡ്ഡിങ് ഷൂട്ടുകൾകൊണ്ട് വാർത്തകളിൽ നിറഞ്ഞ, തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലാക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്. നവംബർ ഒന്നിനാണ് ഇരുവരും വിവാഹിതരാകുന്നത്.

save-the-date-6

 

save-the-date-2
save-the-date-5
save-the-date-1


 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick