Digital Malayali Web Desk June 23, 2022, 06:05 p.m.
വിസ്മയത്തിനു ശേഷം വളരെ കുറച്ചു വേഷങ്ങൾ മാത്രമേ ശ്രീ ദുര്‍ഗ ചെയ്തിട്ടുള്ളൂ. ചെയ്ത വേഷങ്ങളെല്ലാം തന്നെ തമിഴിലായിരുന്നു. തമിഴ് പ്രേക്ഷകർക്ക് ഏറെ പരിചിയാണ് ഇപ്പോൾ ശ്രീ ദുർഗ.
മൈഡിയർ കുട്ടിച്ചാത്തൻ , ദേവദൂതൻ തുടങ്ങിയ ഫാന്റ്സി ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ രഘുനാഥ് പാലേരി തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് വിസ്മയം. ദിലീപാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിസ്മയം എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ ചിന്നമണി എന്ന രുക്ക്മണിയെ അവതരിപ്പിച്ചത് ചെന്നൈ സ്വദേശിനിയായ ശ്രീദുർഗ ഗൗതമായിരുന്നു. ശ്രീദുർഗയുടെ ആദ്യത്തെ മലയാള സിനിമയായിരുന്നു വിസ്മയം. വിസ്മയം എന്ന സിനിമ ജന ഹൃദയത്തിൽ കയറിയപ്പോള്‍ ശ്രീ ദുർഗ എന്ന നടിയും ജനഹൃദയങ്ങളിലേക്ക് കയറി.
വിസ്മയത്തിനു ശേഷം വളരെ കുറച്ചു വേഷങ്ങൾ മാത്രമേ ശ്രീ ദുര്‍ഗ ചെയ്തിട്ടുള്ളൂ. ചെയ്ത വേഷങ്ങളെല്ലാം തന്നെ തമിഴിലായിരുന്നു. തമിഴ് പ്രേക്ഷകർക്ക് ഏറെ പരിചിയാണ് ഇപ്പോൾ ശ്രീ ദുർഗ. തന്റെ കരിയർ താരം ആരംഭിച്ചതു തന്നെ ടെലിവിഷൻ രംഗത്തു നിന്നായിരുന്നു.ഊഞ്ഞാൽ എന്ന സീരിയലിലെ കവിത എന്ന കഥാപാത്രം സമ്മാനിച്ചത് വലിയൊരു പറ്റം ആരാധകരെയാണ്. ആളുകൾ ഓർത്തിരിക്കുന്ന കഥാപാത്രമായി മാറുകയും ചെയ്തു. ശിഖരം, അലൈകൾ, തുടങ്ങിയ സീരിയലുകളും ശ്രീ ദുർഗയുടെ ആരാധകരെ കൂട്ടി. സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി പിന്നീട് തമിഴ് സിനിമാ രംഗത്തേക്കും ചുവടു വെക്കുന്നത്.
സുശീന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചെറിയൊരു കഥാപാത്രമായിരുന്നു താരത്തെ തേടിയെത്തിയത്. വിഷ്ണു വിശാൽ നായകനായി എത്തിയ കഥാനായകൻ എന്ന സിനിമയിലും താരം മുഖം കാണിച്ചു. . നെഞ്ചകം, മറപതിലെ, അപൂർവ്വരാഗങ്ങൾ, അശോകവനം, സെൽവി, മുല്ല തുടങ്ങിയ നിരവധി സീരിയലുകളിലും ശ്രീ ദുർഗ്ഗ അഭിനയിച്ചു. ശാന്തി വില്യംസിനെപ്പം സെലബ്രിറ്റി കിച്ചണിലും ശ്രീദുർഗ്ഗ എത്തിയിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.