Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇസ്ലാം മതം സ്വീകരിച്ചു, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം, ദേവാസുരത്തിലെ അനിയത്തി സീത ഇപ്പോൾ ചെന്നൈയിൽ

janmabhumi-ad

Digital Malayali Web Desk May 02, 2021, 11:36 a.m.

കുടുംബം പോറ്റാന്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന് ആ പ്രായത്തില്‍ അറിയില്ലായിരുന്നു. മലയാളത്തില്‍ കൃഷ്ണ ഗുരുവായൂരപ്പാ ആണ് ബാലതാരമായി അഭിനയിച്ച ആദ്യ സിനിമ


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സീത. ഹിറ്റ്‌ലറില്‍ മമ്മൂട്ടിയുടെ അഞ്ച് സഹോദരിമാരില്‍ ഒരാള്‍, പിന്‍ഗാമിയില്‍ മോഹന്‍ലാലിന്റെ സഹോദരി കഥാപാത്രങ്ങള്‍ എല്ലാം മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. തെലുങ്കിൽ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ സീത എന്ന യാസ്മിൻ തമിഴിലും മലയാളത്തിലും ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ശുദ്ധമദ്ദളം, ജനം, ഭാര്യ, കുടുംബവിശേഷം, വരണമാല്യം, ദാദ, സർഗവസന്തം, കർപ്പൂരദീപം, നിർണയം, വർണപ്പകിട്ട് തുടങ്ങിയ നിരവധി സിനിമകളിൽ അവർ സജീവം ആയിരുന്നു. പെട്ടെന്ന് ഒരു ദിവസം ആണ് സീത സിനിമയിൽ നിന്ന് അപ്രത്യക്ഷയായത്. സീത ഇന്ന് ജാസ്മിൻ ആണ്. ചെന്നൈയിലാണ് നടിയുടെ താമസം. അബ്ദുള്‍ ഖാദറാണ് നടിയുടെ ഭര്‍ത്താവ്.

ഇസ്ലാം മതം സ്വീകരിച്ച് കുടുംബിനിയായി കഴിയുകയാണ് സീത ഇപ്പോള്‍. തമിഴിലെ സുന്ദരി ഞാനും സുന്ദരി നീയും എന്ന പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ ജീവിതം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. വിവാഹവും തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ചതുമെല്ലാം നടി തുറന്ന് പറയുന്നു.

സീതയുടെ വാക്കുകളിങ്ങനെ,  

ചെന്നൈ തായ് സത്യ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ ഒരേ സ്‌കൂളില്‍ ഒരേ വര്‍ഷം പഠിച്ചവരാണ് ഞാനും ഭര്‍ത്താവ് അബ്ദുള്‍ഖാദറും. എന്നാല്‍ പഠനശേഷം പരസ്പരം കണ്ടില്ല. നാലുവര്‍ഷം മുന്‍പാണ് പിന്നീട് കാണുന്നത്. ഇഷ്ടം ഞങ്ങള്‍ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാല്‍ പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയതോടെ മൂന്നുവര്‍ഷം മുന്‍പ് വിവാഹം. ഭര്‍ത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുന്‍പേ തോന്നി. അങ്ങനെയാണ് ഇസ്‌ളാം മതം സ്വീകരിക്കുന്നത്. ഭര്‍ത്താവ് ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.

അച്ഛന്‍ ആര്‍. രാധാകൃഷ്ണന്‍ ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അമ്മ വനജ. സഹോദരന്‍ രവികുമാര്‍. ഞങ്ങള്‍ തെലുങ്ക് ബ്രാഹ്മണരാണ്. എനിക്ക് മൂന്ന് വയസുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. എന്നെയും സഹോദരനെയും അമ്മ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മയ്ക്ക് ജോലിയില്ല. ബന്ധാലു അനു ബന്ധാലു എന്ന തെലുങ്ക് ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കാന്‍ അവസരമുണ്ടെന്ന് അമ്മൂമ്മ പറഞ്ഞു. അമ്മൂമ്മയോട് ആരോ പറഞ്ഞതാണ് ഈ വിവരം. അതാണ് എന്റെ ആദ്യ സിനിമ. കുടുംബം പോറ്റാന്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന് ആ പ്രായത്തില്‍ അറിയില്ലായിരുന്നു. മലയാളത്തില്‍ കൃഷ്ണ ഗുരുവായൂരപ്പാ ആണ് ബാലതാരമായി അഭിനയിച്ച ആദ്യ സിനിമ. ബേബി ശാലിനിയോടൊപ്പം. വളര്‍ന്നതിനുശേഷം ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദേവാസുരം. ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് ദേവാസുരത്തില്‍ അഭിനയിക്കുന്നത്. സിനിമയില്‍ തിരക്കേറിയതിനാല്‍ ഒന്‍പതാം ക്‌ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പഠിക്കാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ട്. അഭിനയ ജീവിതം ഏറെ സന്തോഷം തരുന്നു.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick