Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നടിയെ ആക്രമിച്ച കേസ്; പല പ്രധാന രേഖകളും പ്രതിഭാഗത്തിനു നൽകുമ്പോൾ പ്രോസിക്യൂഷനു നൽകുന്നില്ല:വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും, തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടി

janmabhumi-ad

Digital Malayali Web Desk October 30, 2020, 01:31 p.m.

*നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന്‍ അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ല. പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും കോടതിയെ അറിയിച്ചു*


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും രംഗത്ത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണു സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും കോടതി പ്രതിഭാഗത്തിനു നൽകുമ്പോൾ പ്രോസിക്യൂഷനു നൽകുന്നില്ല.
പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്ബോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടിയും കോടതിയെ അറിയിച്ചു.

രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകർക്കുംവിധമാണ് പലപ്പോഴും കോടതി പെരുമാറിയത്. ഇരയാക്കപ്പെട്ട നടിയെ വിസ്തരിക്കുമ്പോൾ 20 അഭിഭാഷകരാണ് കോടതിയിൽ ഉണ്ടായിരുന്നത്. വിസ്താരത്തിനിടെ അഭിഭാഷകരുടെ ചോദ്യങ്ങൾ പലതും അതിരുവിട്ടുള്ളതായിരുന്നു. വിചാരണക്കോടതിയിൽ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ നൽകാൻ തയാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.വിസ്താരത്തിന്‍റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി നിശബ്ദമായി നിന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ തന്നെ വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അംഗീകരിക്കാൻ തയാറായില്ല. തുടർന്നാണ് ഇരയാക്കപ്പെട്ട നടി തന്നെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചിരിക്കുകയാണ്.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick