Digital Malayali Web Desk December 02, 2020, 07:31 p.m.
ക്ഷേത്ര ട്രസ്റ്റ് അധികാരികൾ ബോർഡുകൾ എടുത്തു മാറ്റണം. അല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും മഹാരാഷ്ട്രയിൽ നേരിട്ടെത്തി ബോർഡുകൾ നീക്കം ചെയ്യുമെന്നും അവർ പറഞ്ഞു
പൂനെ: ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ‘മാന്യ’മായി വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി.
പൂജാരി അർദ്ധ നഗ്നനായി ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ഭക്തർ മാത്രം മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനാണെന്ന് തൃപ്തി ചോദിച്ചു.
ഷിർദി സായിബാബ ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങളിൽ ഹിന്ദി, മറാത്തി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഭക്തർ മാന്യമായി വസ്ത്രം ധരിക്കണമെന്ന ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇതിന് എതിരെയാണ് തൃപ്തി ദേശായി രംഗത്തെത്തിയത്. ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബോർഡുകൾ ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്നും തൃപ്തി ദേശായി കുറ്റപ്പെടുത്തി.
‘ഷിര്‍ദിയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ വരുന്നുണ്ട്. പല ജാതിയിലും പല മതത്തിലും ഉള്ളവര്‍ എത്തുന്നുണ്ട്. എത്രവേഗം വേഗം ബോര്‍ഡുകള്‍ എടുത്തു മാറ്റുകയാണ് വേണ്ടത്. അല്ലാത്തപക്ഷം അതു മാറ്റാന്‍ ഞങ്ങള്‍ അങ്ങോട്ടു വരേണ്ടിവരും”- തൃപ്തി ദേശായി പറഞ്ഞു.
അതേസമയം ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ‘ഡ്രസ് കോഡ്’ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മോശമായ രീതിയില്‍ ചിലര്‍ വരുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കനൗജ് ബഗാതെ പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.