Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അല്ലാഹുവിനെ ആണയിട്ട് പറയുന്നു ഇപ്പോഴും താനല്ല ചെയ്തതെന്ന്, ജിഷയെ കണ്ടിട്ടില്ലാത്ത അമീറുൾ എങ്ങനെ പ്രതിയായി?:

janmabhumi-ad

Digital Malayali Web Desk April 09, 2021, 09:24 p.m.

അമീറുൾ ഇസ്ലാം ആണ് ഈ കൊലപാതകം നടത്തിയതെന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് അമ്പിളി ഓമനക്കുട്ടൻ


നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് പെരുമ്പാവൂർ ജിഷ കൊലപാതക കേസിന്റെ നാൾവഴികളിൽ താൻ കണ്ടിട്ടുള്ളതെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടൻ.  കേസില്‍ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട പ്രതി അമീറുള്‍ ഇസ്ലാം ഒരിക്കല്‍ പോലും ജിഷയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പിന്നെങ്ങനെ പ്രതിയായി എന്നും അമ്പിളി തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

അമ്പിളി ഓമനക്കുട്ടന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

വീയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഇരുമ്പുമറയ്ക്കപ്പുറം അവന്‍ ഇന്നലെ എന്റെ മുന്‍പില്‍ വന്നു നിന്നു.പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുള്‍ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കുംതോറും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങള്‍ സംസാരിച്ചു.

1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാള്‍ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പൊലീസ് കള്ളം പറഞ്ഞു.

2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷന്‍ ആയതിനാല്‍ ആറുമാണിയുടെ ട്രെയിന് അസമില്‍ പോകുന്നതിനായി പെരുമ്ബവൂരില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.

3. അവിടെ ചെന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പ്രതിയെ അപ്പോഴത്തെ പൊലീസ് മേധാവി സെന്‍കുമാര്‍ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോള്‍ ആലുവ സ്റ്റേഷനില്‍ ഹാജരാവുകയും തന്റെ പ്രൂഫ്, ട്രെയിന്‍ ടിക്കറ്റ് എന്നിവ അവിടെ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയില്‍ വന്നില്ല. ഇതിനെ അവര്‍ നിഷേധിച്ചപ്പോള്‍ അന്നത്തെ cctv നോക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേണ്ടതിനാല്‍ ജോലിയ്ക്കായി തമിഴ് നാട്ടില്‍ പോകുന്നു. അവിടെ ജോലി ചെയ്തു വരവേ വീണ്ടും പൊലീസ് വിളിക്കുകയും അവന്റ ഒപ്പം റൂമില്‍ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസില്‍ പിടിച്ചിട്ടുണ്ടെന്നും അവനും അതില്‍ പങ്കുണ്ടെന്നും പറയുന്നു,

എന്നാല്‍ അവന്‍ അത് നിഷേധിക്കുന്നു. എന്നാല്‍ പൊലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പൊലീസുകാരും ചേര്‍ന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്ബോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.

5. അന്നും ഇന്നും അവന്‍ അല്ലാഹുവിനെ ആണായിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തില്‍ ഒരു പങ്കും ഇല്ലെന്ന്. പൊലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകള്‍ ഒന്‍പതു ഇഞ്ചാണ്, എന്നാല്‍ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ദന്തക്ഷതങ്ങള്‍ പല്ലിനു വിടവുള്ള ഒരാളുടേതാണ് , പക്ഷെ അവന്റെ പല്ലുകള്‍ ഏറ്റവും അടുത്തിരിക്കുന്നതാണ്.

6. ഞങ്ങള്‍ സംസാരിക്കുന്നതിനിടയ്ക്ക് അവന്‍ തന്റെ ഷര്‍ട്ട്‌ പൊക്കി ചില കരുവാളിച്ച അടയാളങ്ങള്‍ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ പി എസ് കുറ്റം സമ്മതിയ്ക്കാന്‍ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവന്‍ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകള്‍ , ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങള്‍. കൂടാതെ കറന്റ്റ് പിടിപ്പിച്ചു.

7. അന്നും ഇന്നും അമീറുള്‍ ആണ് പ്രതിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതര്‍ക്കും വേണ്ടി പൊലീസിലെ കാലുനക്കി ക്രിമിനലുകള്‍ ചേര്‍ന്ന് അതിവിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയില്‍ വീണു പോയ ഒരാളാണ് അമീറുല്‍.

അവനെ കാണുമ്ബോള്‍ തന്നെ നമുക്കത് ബോദ്ധ്യം ആവും. അവര്‍ക്ക് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാന്‍ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ. അവര്‍ ഇതിനായി തിരഞ്ഞെടുത്തു, അവന്റെ കൈയില്‍ ഉണ്ടായിരുന്ന മുഴുവന്‍ തെളിവുകളും നശിപ്പിച്ചു.

8. പിന്നെ ഡി എന്‍ എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുന്‍പില്‍ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.?

ജിഷയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത അമീറുല്‍ എങ്ങനെ പ്രതിയായി? പൊലീസുകാരുടെ ബുദ്ധിക്കേ ദാരിദ്ര്യം ഉള്ളു, കുബുദ്ധിയില്‍ അവര്‍ കോടീശ്വരന്മാര്‍ ആണ്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick