Digital Malayali Web Desk January 15, 2021, 09:34 a.m.
അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമാണ് ഫാ.മാത്യു വാദിക്കുന്നത്.
സിസ്റ്റര്‍ അഭയയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കത്തോലിക്ക ധ്യാനഗുരു ഫാ.മാത്യു നായ്ക്കംപറമ്പിലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാന് സമിതിയുടെ ശുപാര്‍ശ. ഫാദർ നായ്ക്കം പറമ്പിലിന്റെ സന്യാസസഭ ഉള്‍പ്പെട്ട സീറോ മലബാര്‍ സഭാ സിനസിലും ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു.
അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമാണ് ഫാ.മാത്യു വാദിക്കുന്നത്.
അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നുയെന്ന ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കാംപറമ്പില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരോഹിത വര്‍ഗത്താല്‍ കൊലചെയ്യപ്പെട്ട സിസ്റ്റര്‍ അഭയയെ വീണ്ടും വീണ്ടും വെട്ടി മുറിക്കുന്ന പുരോഹിത വര്‍ഗ്ഗത്തോട് ഒന്നടങ്കം ഉള്ള വിശ്വാസികളുടെ പ്രതിഷേധമറിയിച്ചു കന്യാസ്ത്രീ സമൂഹവും രംഗത്തു വന്നിരുന്നു.
കേരള കത്തോലിക്കാ സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ മാര്‍പാപ്പ എന്നാണ് ധ്യാനഗുരു മാത്യു നായ്ക്കം പറമ്പില്‍ അറിയപ്പെടുന്നത്. എന്നാന് കഴിഞ്ഞ ദിവസം ഇയാള്‍ സിസ്റ്റര്‍ അഭയക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്നത്. വിശ്വാസി സമൂഹം വൈദികരെയും, മെത്രാന്‍മ്മാരെയും നേരില്‍ കണ്ടും മറ്റും പ്രതികരണങ്ങള്‍ അറിയിച്ചതോടെ സഭാനേതൃത്വം കടുത്ത പ്രതിരോധത്തിലായി. സഭാ നേതൃത്വം നടപടി എടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണത്തിനിറങ്ങുമെന്ന് കന്യാസ്ത്രി സമൂഹങ്ങളും സഭാനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങളായി നടക്കുന്ന സീറോ-മലബാര്‍ സഭാ സിനഡിലും ഈ വിഷയം ചര്‍ച്ചയായി. നായ്ക്കം പറമ്പില്‍ അംഗമായ വി.സി. കോണ്‍ഗ്രിയേഷന്‍ സീറോ മലബാര്‍ സഭയുടെ കീഴിലാണ്. വിഷയം കൈവിട്ട് പോകുമെന്ന സ്ഥിതി വന്നതോടെ ഫാദര്‍ നായ്ക്കം പറമ്പനെ തള്ളി പറഞ്ഞും, നടപടിക്ക് ശുപാര്‍ശ ചെയ്യ്തും കേരള കത്തോലിക്ക മെത്രാന് സമതി രംഗത്തെത്തി. നടപടി വിവരം കെ.സി.ബി.സി.വക്ക്താവ് ഫാ.ജേക്കബ് പാലക്കാപ്പിള്ളി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.