Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureഓരോ കീമോ എടുക്കുമ്പോഴും ആശ്വാസം നൽകുന്നത് സാന്ത്വനം മാത്രമാണ്! ചിപ്പിയുടെ സഹോദരനെക്കുറിച്ച് അച്ചു

janmabhumi-ad

Digital Malayali Web Desk May 26, 2022, 11:55 p.m.

അച്ചു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.


യൂത്തും കുടുംബ പ്രേക്ഷകും ഒരുപോലെ നെഞ്ചിലേറ്റുന്ന പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോവുകയാണ്. പരമ്പരയിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അച്ചു സുഗന്ദ്. സ്വന്തം പേരിനെക്കാളും കണ്ണൻ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അച്ചു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ  ശ്രദ്ധനേടുന്നത്. നൃത്തം ചെയ്ത് ലഭിക്കുന്ന കാശ് മുഴുവനും നിർധനർക്കും ക്യാൻസർ രോഗികൾക്കും നൽകുന്ന ചിപ്പിയെന്ന കുട്ടിയുടെ സഹോദരൻ മണികണ്ഠൻ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനെക്കുറിച്ചാണ് അച്ചുവിന്റെ കുറിപ്പ്.

താരത്തിന്റെ പോസ്റ്റ് പൂർണ്ണ രൂപം,

കുറച്ച് നാൾ മുൻപ് എനിക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു..

” നൃത്തം ചെയ്‌തു ലഭിക്കുന്ന കാശ് മുഴുവനും നിർധനരായ ക്യാൻസർ രോഗികൾക്കും മറ്റ് അസുഖബാധിതർക്കും നൽകി വരുന്ന ചിപ്പി എന്നകുട്ടിയെ കുറച്ചു പേർക്കെങ്കിലും അറിയാം. ഇന്നാ ചിപ്പിയുടെ ഇളയ സഹോദരൻ 5 വയസ്‌ മാത്രമുള്ള മണികണ്ഠൻ ക്യാൻസർ ബാധിതനായി RCC യിൽ ചികിത്സയിൽ ആണ്. ഓരോ കീമോ എടുക്കുമ്പോഴും അവൻ സാന്ത്വനം സീരിയൽ ആണ് കാണുന്നത്.. അവന് ഒത്തിരി ഇഷ്ടം ഉള്ള സീരിയൽ അതാണ്.. ശിവൻ എന്ന കഥാപാത്രം ആണ് അവന്റെ പ്രിയപ്പെട്ടത്.ആ കഥാപാത്രം ചെയ്യുന്ന നടനുമായി അവന് ഫോണിൽ ഒന്ന് സംസാരിക്കണം എന്നൊരു ആഗ്രഹം…അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ. “

ഇതായിരുന്നു ആ സന്ദേശം.
ശിവേട്ടന്റെ നമ്പർ അപ്പൊത്തന്നെ ഞാൻ അയച്ചുകൊടുത്തു.
രണ്ട് ദിവസത്തിനുശേഷം മണികണ്ഠന്റെ അച്ഛൻ പ്രദീപേട്ടൻ എന്നെ വിളിച്ചു.
നന്ദി അറിയിക്കാനുള്ള വിളിയായിരുന്നു അത്..
ശിവേട്ടനുമായി എന്റെ മകൻ സംസാരിച്ചെന്നും, കുറേ നാളിന് ശേഷം സന്തോഷം കൊണ്ടവൻ തുള്ളിച്ചാടിയെന്നും, ഇതൊക്കെ മോൻ കാരണമാണെന്നും പറഞ്ഞ് പ്രദീപേട്ടൻ കരഞ്ഞു…
മറുപടി പറയാനാവാതെ മരവിച്ച പോലെ ഞാൻ കേട്ടുനിന്നു…
പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു..
പിന്നീടുള്ള വിളികളിൽ പറഞ്ഞറിയിക്കാനാവാത്ത ബന്ധം ഞങ്ങൾതമ്മിലായി..
അവർ നാലുപേരും എന്റെ പ്രീയപ്പെട്ടവരായി..
മണികണ്ഠൻ എന്റെ കുഞ്ഞനുജനായി..
പിന്നീട് കുറച്ചുനാളുകൾക്ക് ശേഷം പ്രദീപേട്ടൻ വളരെ സന്തോഷത്തോടെ എന്നെ വിളിച്ച് ” എന്റെ കുഞ്ഞിന്റെ അസുഖമെല്ലാം മാറി മോനേ.. അവൻ മിടുക്കനായി ” എന്നുപറഞ്ഞു..
കേൾക്കാനാഗ്രഹിച്ച വാക്കുകൾ..
ഇതുവരെ തോന്നാത്ത സംതൃപ്തി..
സന്തോഷം.. 🥺
സാന്ത്വനം കുടുംബത്തിലെല്ലാർക്കും ഹൃദയം നിറഞ്ഞ് നന്ദിപറഞ്ഞുകൊണ്ട് പ്രദീപേട്ടൻ ഫോൺ കട്ട്‌ ചെയ്തു.
വൈകാതെ തന്നെ സാന്ത്വനം കുടുംബത്തിന്റെ മനസ്സും ഞാൻ നിറച്ചു.

ആ മോനെ കാണണമെന്ന് മനസിലൊരുപാട് ആഗ്രഹമുണ്ടായിരുന്നു..
ആത്മാർത്ഥമായാഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ കൂടെയുണ്ടാകുമെന്നല്ലേ…
22ആം തീയതി ഓച്ചിറയിലെ ശിവശക്തി നൃത്ത സംഗീത വിദ്യാകേന്ദ്രമവതരിപ്പിക്കുന്ന പ്രോഗ്രാമിന്റെ ഇനാഗുറേഷന് എന്നെ ക്ഷണിച്ചു..
അവിടെ എന്നെയും കാത്ത് പ്രദീപേട്ടനും കുടുംബവുയുണ്ടായിരുന്നു…
മണികണ്ഠനെ കണ്ടു…
സ്റ്റേജിൽ വെച്ച് അവനൊരുമ്മയും കൊടുത്തു..
ചിപ്പിമോള് എനിക്ക് തന്ന സമ്മാനവും മനസ്സിൽ ചേർത്തുവെച്ചു..
പുറത്തേക്കിറങ്ങിയപ്പോൾ മോനേ എന്ന് വിളിച്ച് എന്നെ ചേർത്തുപിടിച്ചുകരഞ്ഞ പ്രദീപേട്ടന്റെ മുഖം മനസിലിപ്പോഴും വിങ്ങലുണ്ടാക്കുന്നു… 🥺

പൊക്കവും വണ്ണവുമില്ലാത്തതിൽ പ്രതിക്ഷേതിച്ച് നടക്കുന്ന എന്റെ മനസിനെ മണികണ്ഠൻ ഒരു പുഞ്ചിരികൊണ്ട് പുച്ഛിച്ചു…🙃

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick