Digital Malayali Web Desk April 02, 2023, 09:40 a.m.
തമിഴ്‌നാട്ടിലെ മന്നാര്‍ഗുഡിക്ക് സമീപം ഒറത്തനാടു വെച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരം: തൃശൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് ഒരു കുട്ടിയുള്‍പ്പടെ നാലുപേര്‍ മരിച്ചു.
ബസ് ഡ്രൈവര്‍ , 55 വയസുള്ള ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടുസ്ത്രീകള്‍, എട്ടുവയസുളള കുട്ടി എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു.
തമിഴ്‌നാട്ടിലെ മന്നാര്‍ഗുഡിക്ക് സമീപം ഒറത്തനാടു വെച്ചാണ് അപകടമുണ്ടായത്. ബസ് റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ജീവനക്കാരന് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബസില്‍ കുട്ടികള്‍ അടക്കം 51 പേരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു.
തൃശൂര്‍ പട്ടിക്കാടുള്ള കെ വി ട്രാവല്‍സ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഘം ഒല്ലൂരില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് യാത്ര തിരിച്ചത്. വേളാങ്കണ്ണിയില്‍ ഓശാന ഞായര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാനായിരുന്നു സംഘം പോയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.