Digital Malayali Web Desk May 25, 2023, 08:59 p.m.
കോട്ടയം സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂഖ്, തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്.
കോട്ടയം : കുമാരനല്ലൂരില്‍ അമിത വേഗതയിലെത്തിയ ബൈക്ക് ടോറസ് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുയുവാക്കള്‍ മരിച്ചു. ടോറസ് ലോറിക്കിടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
കോട്ടയം സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂഖ്, തിരുവഞ്ചൂർ തുത്തൂട്ടി സ്വദേശി പ്രവീൺ മാണി എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം കുമാരനല്ലൂർ കുടയം പടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപത്താണ് അപകടം നടന്നത്. ബൈക്ക് പൂർണമായും തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.