Digital Malayali Web Desk March 20, 2023, 07:25 p.m.
റോഡിലെ വളവില്‍ ബൈക്ക് തെന്നി നിയന്ത്രണം നഷ്ടമായി ജിത്തു റോഡില്‍ വീഴുകയുമായിരുന്നു
കോട്ടയം: ബൈക് ടിപറിന് അടിയില്‍പെട്ട് പത്രവിതരണക്കാരനായ യുവാവ് മരിച്ചു. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണി(21)യാണ് മരിച്ചത്. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടില്‍ പത്തനാട് റൂടില്‍ തിങ്കളാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്.
റോഡിലെ വളവില്‍ ബൈക്ക് തെന്നി നിയന്ത്രണം നഷ്ടമായി ജിത്തു റോഡില്‍ വീഴുകയുമായിരുന്നു. ഈ സമയം എതിര്‍ദിശയില്‍നിന്നു വന്ന ടോറസ് ലോറി ജിത്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി കറുകച്ചാല്‍ പൊലീസ് പറഞ്ഞു. റോഡില്‍ കിടന്ന ജിത്തുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ജിത്തുവിന്റെ പിതാവ് ജോണി. മാതാവ്: പരേതയായ കുഞ്ഞുമോള്‍. സഹോദരന്‍: ജെറിന്‍ (ജോമോന്‍ പി.ജെ). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടവെട്ടാര്‍ ബിലീവേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.