Digital Malayali Web Desk June 30, 2022, 09:54 a.m.
ബസിന്റെ അമിതവേഗവും ഒപ്പം മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു
കണ്ണൂര്‍: തളിപ്പറമ്ബിലെ ബസ് മറിഞ്ഞുള്ള അപകടത്തില്‍ നഷ്ടമായത് ഒരു നഴ്സിന്റെ ജീവന്. ശ്രീകണ്ഠാപുരം സ്വദേശിനിയായ ജോബിയ ജോസഫാണ് മരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്സിങ് സ്റ്റാഫായിരുന്നു യുവതി.അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല.
ബസിന്റെ അമിതവേഗവും ഒപ്പം മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മല്‍ ബസാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം വിട്ട ബസ് മറിഞ്ഞപ്പോള്‍ ജോബിയ ബസിനടിയില്‍ പെട്ടുപോവുകയായിരുന്നുവെന്നും യുവതി തല്‍ക്ഷണം മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
റോഡരികിലെ ചെളിക്കെട്ടിലേക്ക് കയറിയ ബസ് വെട്ടിച്ച് വീണ്ടുമെടുത്തപ്പോള്‍ മറിയുകയായിരുന്നുവെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്. സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി ക്യാമറയില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബസിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച ജോബിയയുടെ മൃതദേഹം തളിപ്പറമ്ബ് ലൂര്‍ദ്ദ് ആശുപത്രിയിലാണുള്ളത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.