Digital Malayali Web Desk June 30, 2022, 02:28 p.m.
കണ്ണാം തുമ്പി പോരാമോ എന്ന ഗാനത്തിനൊപ്പമായുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു
ഗോപി സുന്ദറുമായി വേർപിരിഞ്ഞ ശേഷമുള്ള ഗായിക അഭയ ഹിരണ്മയിയുടെ ഒരോ പോസ്റ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളാണ് അഭയ ഷെയർ ചെയ്തിരിക്കുന്നത്. വരദ ജ്യോതിർമയി എന്നാണ് സഹോദരിയുടെ പേര്. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് അഭയ എത്താറുണ്ട്.
കണ്ണാം തുമ്പി പോരാമോ എന്ന ഗാനത്തിനൊപ്പമായുള്ള വീഡിയോ നേരത്തെ വൈറലായിരുന്നു. അനിയത്തിയെ ചേര്‍ത്തുപിടിച്ച് താലോലിക്കുന്ന അഭയയുടെ വീഡിയോ കണ്ട് മനസ് നിറഞ്ഞുവെന്നായിരുന്നു കമന്റുകള്‍.
ഇതെന്റെ കൂടപ്പിറപ്പാണ്. ഞങ്ങളുടേതായ നിമിഷങ്ങള്‍ ശരിക്കും ആസ്വദിക്കാറുണ്ട്. പെണ്‍കുട്ടികളുടേതായ സംസാരവും വഴക്കുകളുമെല്ലാം ഞങ്ങള്‍ ആസ്വദിക്കാറുണ്ട്. തിരുവനന്തപുരം സിസ്റ്റേഴ്സ് സ്വയമായി അവരെത്തന്നെ മാറ്റിയിരിക്കുകയാണെന്നുമായിരുന്നു അഭയ കുറിച്ചത്.
ലവ് യൂ വരദ ജ്യോതിര്‍മയി എന്ന് പറഞ്ഞ് സഹോദരിയെ മെന്‍ഷന്‍ ചെയ്തായിരുന്നു അഭയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നടി അനുശ്രീയുള്പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റ് ചെയ്തിട്ടുള്ളത്.
ചിരിച്ച മുഖത്തോടെയായാണ് അഭയ എപ്പോഴും പോസ് ചെയ്യാറുള്ളത്. ഈ ചിരിയാണ് എപ്പോഴും ഞങ്ങള്‍ക്ക് കാണേണ്ടത്. സാരിയണിഞ്ഞ് നാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് അഭയ പോസ്റ്റ് ചെയ്തത്. മോഡേണ്‍ വേഷങ്ങള്‍ മാത്രമല്ല ട്രഡീഷണല്‍ കോസ്റ്റിയൂമിലും പ്രത്യക്ഷപ്പെടാറുണ്ട് അഭയ. ഫാഷനിലെ പരീക്ഷണങ്ങളും പുത്തന്ചിത്രങ്ങളുമെല്ലാം ചര്‍ച്ചയായി മാറാറുമുണ്ട്. സ്റ്റേജ് പരിപാടികളുമായും സജീവമാണ് അഭയ.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.