Digital Malayali Web Desk May 27, 2022, 03:47 p.m.
ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്തിന് എന്നായിരുന്നു ഹിരൺമയി മറുപടി കുറിച്ചത്
മലയാള സിനിമയിലെ 'കോയിക്കോട്.' ഗാനത്തിന്റെ ശബ്ദമായി ശ്രദ്ധനേടിയ ഗായികയാണ് അഭയ ഹിരണ്മയി.
തന്റെ ഒരു ബ്രാന്‍ഡ് ഉടനെ പുറത്തിറക്കുന്ന തിരക്കിലും കൂടിയാണ് ഈ യുവ താരം അടുത്തിടെയാണ് അഭയ പിറന്നാള്‍ ആഘോഷിച്ചത്
ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ ഗോപി സുന്ദറിനെ ചോദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നത്. എന്നാൽ ഇതിലൊന്നും താരം മറുപടി നൽകിയില്ല. ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്തിന് എന്നായിരുന്നു ഹിരൺമയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികൾക്കൊപ്പമായിരുന്നു മറുപടി.
അഭയയുടെ കുറിപ്പിങ്ങനെ : എത്ര സംഭവബഹുലമായ വർഷം! ഉയർച്ച താഴ്ചകളുള്ള ഒരു യാത്രയായിരുന്നു അത്. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥമായി, സമാധാനത്തിലാണ് ഇപ്പോൾ. മറ്റൊരു രീതിയിലേക്ക് എന്നെ കൊണ്ടുപോയ പ്രകൃതിയുടെ വഴി ആഘോഷിക്കുകയാണ് ഞാൻ. ഞാൻ ഈ പ്രോസസിനെ ഇഷ്ടപ്പെടുന്നു. മികച്ച മ്യുസിഷനും മികച്ച മനുഷ്യനും അതിനേക്കാൾ പ്രധാനമായി മികച്ച ആത്മാവുള്ളവളുമായി മാറുമെന്ന് ഉറപ്പുതരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.