Digital Malayali Web Desk November 25, 2020, 08:07 p.m.
'സ്വന്തം സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്നു. നിരുപാധികമായ സ്നേഹം' - ഗോപി സുന്ദറിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് അഭയ ഹിരൺമയി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്.
കൊച്ചി: പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിയ്ക്ക് ഒപ്പമുള്ള ഗോപിസുന്ദറിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. അഭയയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
ഗോപി സുന്ദറുമായുള്ള അടുപ്പത്തെക്കുറിച്ച് അഭയ ഹിരൺമയി വെളിപ്പെടുത്തിയത് വിവാദമായിരുന്നു. വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നതിന് എതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും അതിനെയെല്ലാം അതിന്റെ വഴിക്ക് വിട്ട് തങ്ങളുടെ ജീവിതം കൂടുതൽ സന്തോഷത്തോടെ മുൻപോട്ടു കൊണ്ടു പോകുകയായിരുന്നു അഭയയും ഗോപി സുന്ദറും ചെയ്തത്.
വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്.
'സ്വന്തം സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്നു. നിരുപാധികമായ സ്നേഹം' - ഗോപി സുന്ദറിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് അഭയ ഹിരൺമയി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് ചിത്രത്തിന് താഴെ എത്തിയിരിക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.