Digital Malayali Web Desk November 20, 2020, 11:51 p.m.
സെഫിയും താനും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹയ്ക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി ഫാ.കോട്ടൂർ
തിരുവനന്തപുരം: പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ. കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ സിബിഐ കോടതിയിൽ വാദിച്ചു. സെഫിയും താനും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹയ്ക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അത് ഇന്ത്യൻ തെളിവു നിയമത്തിലെ എക്സ്ട്രാ ജുഡീഷ്യൽ കൺഫഷൻ (കോടതിക്കു പുറത്ത് മറ്റൊരാളോട് നടത്തുന്ന കുറ്റസമ്മതം) ആയി പരിഗണിക്കണമെന്നും ബോധിപ്പിച്ചു.
അതേസമയം കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നില്‍ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനല്‍ ബുദ്ധിയാണെന്ന് പ്രോസിക്യൂഷന് കോടതയില്‍ ബോധിപ്പിച്ചു. ഫാ.തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷന് അന്തിമ വാദം ഇനി തിങ്കളാഴ്ച്ച തുടരും.
പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന് കേസ്. 1992 മാര്‍ച്ച് 27 ന് വെളുപ്പിന് 4.15 നാണ് സംഭവം. പയസ് ടെന്ത് കോണ്‍വന്റില്‍ പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ അടുക്കളയിലുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുമ്ബോഴാണ് കാണരുതാത്ത കാഴ്ച കണ്ടത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.