Digital Malayali Web Desk January 28, 2021, 08:31 a.m.
കീഴ്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
തിരുവനന്തപുരം : അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫി ശിക്ഷ റദ്ദാക്കണമെന്നാവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതേസമയം, ഫാദർ തോമസ് കോട്ടൂരിന് പിന്നാലെയാണ് സെഫിയും കോടതിയെ സമീപിക്കുന്നത്.
കീഴ്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
നീണ്ട 28 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.
രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം.
കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് പ്രതികൾ ഹർജിയിൽ ആരോപിക്കുന്നുണ്ട്.
ശിക്ഷ റദ്ദാക്കണമെന്നാവശ്വുമായി ഫാദർ തോമസ് കോട്ടൂർ നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ക്കുകയും ചെയ്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.