Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സിസ്റ്റർ അഭയക്കെതിരെ മോശം പരാമർശം നടത്തിയ ധൃാനഗുരു ഫാ: മാതൃ നായ്ക്കാംപറമ്പിലിനെ തള്ളി കേരള കത്തോലിക്കാ മെത്രാൻ സമിതി

janmabhumi-ad

Digital Malayali Web Desk January 16, 2021, 08:05 a.m.

സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന നിഷ്കര്‍ഷ കേരളസഭയ്ക്ക് എന്നുമുണ്ട്.


കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന നിഷ്കര്‍ഷ കേരളസഭയ്ക്ക് എന്നുമുണ്ട്. 

ഈ നിഷ്കര്‍ഷ കര്‍ശനമായി തുടരണമെന്നാണു പൊതുസമൂഹത്തിന്റെ ആത്മാര്‍ഥമായ ആഗ്രഹം. ഈ മേഖലയിലെ ജാഗ്രതക്കുറവ് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്നതുമാണ്. അതിനാല്‍ സഭാവൃത്തങ്ങളില്നി‍ന്നുള്ള എല്ലാ ഇടപാടുകളും, അവ ധ്യാനഗുരുക്കന്‍മാരുടെയോ ഔദ്യോഗിക പ്രസ്ഥാനങ്ങളുടെയോ െ്രെകസ്തവര്‍ വ്യക്തിഗതമായി തുടങ്ങിവയ്ക്കുന്ന സംഘടനകളുടെയോ ആകട്ടെ, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് ഇണങ്ങുന്നതും സഭാത്മകവും യുക്തിഭദ്രവും ആയിരിക്കണം.

സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പൊതുജനത്തോടും വിശ്വാസികളോടും പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം നിലനില്‍ക്കുമ്പോള്തന്നെ അത്തരം വെളിപ്പെടുത്തലുകളും പ്രബോധനങ്ങളും സഭയുടെ ഔദ്യോഗിക പ്രബോധനത്തിനും നിലപാടിനും അനുയുക്തവും അവയ്ക്കു കൂടുതല്‍ തെളിച്ചം നല്‍കുന്നതുമാണെന്ന് ഉറപ്പുവരുത്താന്‍ ധ്യാനഗുരുക്കന്മാരും പ്രസംഗകരും സാമൂഹ്യമാധ്യമങ്ങളില്‍ എഴുതുന്നവരും തയാറാകണം. 

സ്വന്തം നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ കത്തോലിക്കാസഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്. ഔദ്യോഗിക വക്താക്കളും സഭയ്ക്കുണ്ട്. മാധ്യമങ്ങള്‍ക്ക് താല്‍പര്യമുള്ള ആരെങ്കിലും സഭാവക്താക്കള്‍ എന്ന അടിക്കുറിപ്പോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ കുറിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick