Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'പ്രാരാബ്‌ധമാണ് മാനദണ്ഡമെങ്കിൽ അത് പറയണം, അല്ലാതെ പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്'; അരിതാ ബാബുവിനെ പരിഹസിച്ച് എ.എം ആരിഫ് എംപി

janmabhumi-ad

Digital Malayali Web Desk April 05, 2021, 03:53 p.m.

പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നതെന്നും പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മൽസരിച്ചാൽ മതിയെന്നുമായിരുന്നു ആരിഫ് പറഞ്ഞത്.


ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എംപി എ.എം ആരിഫ്. പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നതെന്നും പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മൽസരിച്ചാൽ മതിയെന്നുമായിരുന്നു ആരിഫ് പറഞ്ഞത്. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു ആരിഫിന്റെ ഈ വിവാദപരാമർശം.

'പ്രാരാബ്‌ധമാണ് ഇവിടെ മാനദണ്ഡമെങ്കിൽ അത് പറയണം. അല്ലാതെ പാൽ സൊസൈറ്റി തിരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. പാൽ വിൽക്കുന്നവർ പാൽ സൊസൈറ്റിയിൽ മത്സരിച്ചാൽ മതി' - എഎം ആരിഫിന്റെ  

എ.എം ആരിഫിന്റെ പ്രസ്താവന വേദനിപ്പിച്ചു എന്നായിരുന്നു അരിത ബാബുവിന്റെ പ്രതികരണം. തൊഴിലാളി വർഗപാർട്ടിയുടെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന ആരിഫ്, തന്നെമാത്രമല്ല നാട്ടിൽ അദ്ധ്വാനിക്കുന്ന മറ്റ് തൊഴിലാളികളെ കൂടിയാണ് അവഹേളിച്ചതെന്ന് അരിത പറഞ്ഞു.

പിതാവ് അസുഖബാധിതനായതിനെ തുടർന്നാണ് അരിത ബാബു പശുവളർത്തലും പാൽ വിതരണവും ഏറ്റെടുത്തത്. സിറ്റിംഗ് എംഎൽഎ യു പ്രതിഭയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും  കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ അരിതക്ക് എതിരെ മത്സരിക്കുന്നത്. 

ആരിഫിന്റെ പ്രസ്താവന സൈബറിടങ്ങളിൽ യുഡിഎഫ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick