Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി ബി.ജെ.പി. വോട്ടുകള്‍ മറിച്ചേക്കും; തിരിച്ചും; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണം'; എ.കെ. ആന്റണി

janmabhumi-ad

Digital Malayali Web Desk April 05, 2021, 09:39 a.m.

'കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയം കേരളത്തിലെത്തിയ മോദി ശബരിമലയില്‍ ആചാരം സംരക്ഷിക്കുന്നതിനായി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഒന്നാംതരം അഭിനേതാവായ അദ്ദേഹം ഒന്നും ചെയ്തില്ല' - എ.കെ. ആന്റണി


തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുക്ത സര്‍ക്കാര്‍ വരുന്നതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി ബി.ജെ.പി. വോട്ടുകള്‍ മറിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കനുകൂലമായി വോട്ടുമറിക്കുമെന്നും  ഈ കൊടുംചതി തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ആന്റണിയുടെ വാക്കുകൾ,

"കഴിഞ്ഞ ഏഴുവര്‍ഷമായി കോണ്‍ഗ്രസ് മുക്തഭാരതത്തിനാണ് നരേന്ദ്രമോദിയും അമിത് ഷായും ശ്രമിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏതുനിമിഷവും ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ന്യൂഡല്‍ഹിയില്‍ നിന്നു കല്‍പ്പന ലഭിക്കും. പ്രത്യുപകാരമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്കനുകൂലമായി വോട്ടുമറിക്കും. ഈ കൊടുംചതി തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെയിരിക്കണം.

കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഭരണമാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ശക്തമായി വീശുകയാണ്. ആ കൊടുങ്കാറ്റില്‍ പിണറായി ഭരണം ആടിയുലയും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാപട്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയം കേരളത്തിലെത്തിയ മോദി ശബരിമലയില്‍ ആചാരം സംരക്ഷിക്കുന്നതിനായി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഒന്നാംതരം അഭിനേതാവായ അദ്ദേഹം ഒന്നും ചെയ്തില്ല. കോന്നിയിലെ മോദിയുടെ ശരണംവിളി ജനങ്ങളെ കബളിപ്പിക്കാനാണ്. മുന്‍തവണത്തേക്കാള്‍ കുറഞ്ഞ വോട്ടായിരിക്കും ഇക്കുറി ബി.ജെ.പി. കേരളത്തില്‍ നേടുക. " 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick