Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലതികാ സുഭാഷിന്റെ പ്രതിഷേധത്തോടെ ശ്രദ്ധാ കേന്ദ്രമായ ഏറ്റുമാനൂരില്‍ പോരാളികള്‍ 4 പേര്‍; വിജയ പ്രതീക്ഷയില്‍ വാസവനും പ്രിന്‍സ് ലൂക്കോസും, വെല്ലുവിളി ഉയര്‍ത്തി ലതിക

janmabhumi-ad

Digital Malayali Web Desk March 20, 2021, 06:49 p.m.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ എത്തി ലതികക്ക് അനുകൂലമായ വരെ പിന്തിരിപ്പിച്ചതായാണ് സൂചന.


കോട്ടയം: സീറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് പ്രതിഷേധിച്ചതോടെ ഏറ്റുമാനൂർ മണ്ഡലം സംസ്ഥാനത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ലതികാ സുഭാഷ് യുഡിഎഫ് സ്വതന്ത്രയായി മല്‍സരിക്കുന്നതുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിൻസ് ലൂക്കോസ്, എല്‍ഡിഎഫ്- വിഎൻ വാസവന്‍ , ബിജെപി- എൻ ഹരികുമാർ വാസവൻ തുടങ്ങി നാലുപേരാണ് മത്സര രംഗത്തുള്ളത്. 2011ലും 2016ലും സിപിഎം നേതാവ് സുരേഷ് കുറുപ്പാണ് ഇവിടെ നിന്ന് വിജയിച്ചത്. 8,899 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. സിപിഎം സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ വി എന്‍ വാസവന്‍ വിജയ പ്രതീക്ഷയിലാണ്.കോട്ടയം മുൻ എം.എൽ.എ

യുഡിഎഫ് സ്ഥാനാര്‍ഥി പ്രിൻസ് ലൂക്കോസ്

യുഡിഎഫിന് വേണ്ടി ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് ലൂക്കോസാണ് മത്സരിക്കുമ്പോള്‍ ലതികാ സുഭാഷിന്റെ പ്രതിഷേധം ഒരു വെല്ലുവിളിയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ എത്തി  ലതികക്ക് അനുകൂലമായ വരെ പിന്തിരിപ്പിച്ചതായാണ് സൂചന. സിപിഎം സിറ്റിംഗ് സീറ്റ് എന്ന നിലയിലും  വി എന്‍ വാസവന്‍  കരുത്തനായ സ്ഥാനാര്‍ഥി എന്ന നിലയിലും ആശങ്കയുണ്ടെങ്കിലും ബിജെപി  സ്ഥാനാര്‍ഥി വോട്ടുകള്‍ ചിതറിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട് . കൊണ്ഗ്രസ്സിനു പൊതുവേ ഏറ്റുമാനൂരില്‍ ജനപ്രീതി അത്ര കുറവല്ല എന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. കോൺഗ്രസിലെ തർക്കങ്ങളും ജോസഫ് വിഭാഗത്തിൽ സീറ്റ് ലഭിക്കാതെ പോയ പ്രാദേശിക തലത്തിൽ സ്വാധീനമുള്ള മൈക്കിൾ ജെയിംസിനെ അവഗണിച്ചതുമെല്ലാം പ്രിൻസ് നേരിടുന്ന പ്രശ്നങ്ങളാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎൻ വാസവന്‍

കഴിഞ്ഞ രണ്ട് തവണയും ഇടത് പക്ഷത്തിനൊപ്പം നിന്ന മണ്ഡലത്തിൽ ജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് വാസവന്‍. ജോസ് കെ മാണി കൂടി മുന്നണിയില്‍ എത്തിയതോടെ  കേരളാ കോൺഗ്രസ് വോട്ടുള്ള മണ്ഡലമായതിനാല്‍ ആ പ്രതീക്ഷയും വാസവനുണ്ട്. കോട്ടയം മുന്‍ എം എല്‍ എ ആയ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലും വാസവന്റെ ജനപ്രീതി പ്രതീക്ഷ നല്‍കുന്നതാണ്. ലതികാ സുഭാഷിന് സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും വാസവന് ഗുണകരമാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.  സിപിഎം സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ ഏറ്റുമാനൂര്‍ ഇപ്പോള്‍ ഇടതു ശക്തി കേന്ദ്ര മായാണ് അറിയപ്പെടുന്നതും.വാസനന്റെ വിജയ പ്രതീക്ഷ കണ്ടാണ് ബി ഡി ജെ എസ് സ്വാനാർത്ഥിയെ പിൻലിച്ച് ബി ജെ പി സ്വന്തം സ്വാനാർത്ഥിയുമായി രംഗത്തെത്തിയത്.ഇതിന് പിന്നിൽ കോട്ടത്തെ പ്രമുഖ കോൺഗ്രസ് നേതാവാണന്ന് ആരോപണമുണ്ട്.

യുഡിഎഫ്  റിബൽ ലതികാ സുഭാഷ്

സീറ്റ് പ്രതീക്ഷിച്ചിരുന്ന  ലതികാ സുഭാഷിനെ തള്ളിയാണ് കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് സീറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് ലതിക സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കൗണ്‍സില്‍ അംഗം, മഹിളാ കോൺഗ്രസ് നേതാവ് എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതയായ ലതികയ്ക്ക് വിജയ സാധ്യതയും ഉണ്ടായിരുന്നു. ഇവർ പിടിക്കുന്ന വോട്ടുകൾ തങ്ങളുടെ വിജയ സാധ്യതയെ ബാധിക്കുമോയെന്ന ആശങ്ക മുന്നണികള്‍ ക്കുണ്ടായിരുന്നെങ്കിലും കോണ്ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഇവര്‍ക്ക് അനുകൂലമായവരെ പിന്തിരിപ്പിച്ചതിനാല്‍ വിജയസാധ്യത കുറഞ്ഞതായാണ് സൂചന.

ബിജെപി സ്ഥാനാര്‍ഥി ടി എൻ ഹരികുമാര്‍

ബിജെപിക്കും ബിഡിജെഎസിനും വെവ്വേറെ സ്ഥാനാര്‍ഥികളെ നിർത്തിയത് വിവാദമായെങ്കിലും ബിഡിജെഎസ് സ്ഥാനാര്‍ഥി യെ പിന്‍ വലിച്ചാണ് ഹരികുമാര്‍ സ്ഥാനാര്‍ഥിയായത്‌. പൊതുവേ വിജയ പ്രതീക്ഷ കുറഞ്ഞ മധ്യകേരളത്തില്‍ ഇവിടെയും വിജയ പ്രതീക്ഷ നോക്കി പോരാടാനാണ് .ബി ജെ പി നീക്കം.എന്നാൽ ഹരികുമാറിന്റെ തിടുക്കത്തിലുള്ള രംഗപ്രവേശനത്തിന് പിന്നിൽ ചില രാഷ്ട്രിയ അടിയൊഴുക്കുകളുണ്ടന്നാണ് സംസാരം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick