Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ക്ക് കണ്ണനുമുന്നില്‍ താലിക്കെട്ട് : ചടങ്ങുകൾ എല്ലാം മുന്നിൽ നിന്ന് നടത്തി ഉത്രജൻ; പ്രാർത്ഥനയോടെ അമ്മ രമാദേവിയും

janmabhumi-ad

Digital Malayali Web Desk October 24, 2020, 12:50 p.m.

ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കളില്‍ മൂന്ന് പേരുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു


ഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കളില്‍ മൂന്ന് പേരുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂര്‍ത്തം. നാലുപേരുടേയും ഏക സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ കല്യാണം പിന്നീടാണ് നടക്കുക. 

പഞ്ചരത്നങ്ങളിലെ സഹോദരിമാരുടെ വിവാഹചിത്രങ്ങൾ

അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വര്‍ണത്തള കാണിക്കയായി നല്‍കി. ''കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ...'' ക്ഷേത്രസന്നിധിയില്‍ പഞ്ചരത്നങ്ങളെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞു.

USHA

1995 ന​വം​ബ​ർ 19ന് ​ഒ​റ്റ​പ്ര​സ​വ​ത്തി​ൽ നി​മി​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ലാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ പ്രേംകുമാർ-രമാദേവി ദമ്പതിമാർക്ക്‌ അഞ്ച് മക്കൾ പിറന്നത്. നാ​ല് പെ​ൺ​കു​ട്ടി​ക​ളും ഒ​രു ആ​ൺ​കു​ട്ടി​യു​മാ​ണ്. 'പ​ഞ്ച​ര​ത്ന​ങ്ങ​ൾ' എന്ന പേരിൽ കുട്ടികൾ വാർത്തകളിൽ ഇടം പിടിച്ചു. ഇ​വ​രു​ടെ വീ​ടി​നും പ​ഞ്ച​ര​ത്ന​മെ​ന്നാ​ണ് പേ​ര്.

Malayalam News - പ‍‍‍‍ഞ്ചരത്നങ്ങളെ ഓർമ്മയില്ലേ; അതിൽ മൂന്നു രത്നങ്ങൾക്ക്  നാളെ ഗുരുവായൂരിൽ മാംഗല്യം | News18 Kerala, Life Latest Malayalam News |  ലേറ്റസ്റ്റ് മലയാളം ...

നാല് പെൺമക്കളുടെയും വിവാഹം ഒന്നിച്ച് ഏ​പ്രി​ൽ 26ന് നടത്താനാണ് നി​ശ്ച​യി​ച്ചി​രു​ന്നതെ​ങ്കി​ലും ലോ​ക്​​ഡൗ​ണി​നെ തു​ട​ർന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ത്ര​ജ​യു​ടെ വ​ര​ൻ ആ​കാ​ശി​ന് കു​വൈ​ത്തി​ൽ​നി​ന്ന്​ നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​വാ​ഹം മാ​റ്റിവെ​ച്ചി​രി​ക്കു​ക​യാ​ണ്. 

3-girls-of-pancharatnam-quintuplets-wedding | പഞ്ചരത്നങ്ങളിൽ മൂന്നു പേർ  സുമം ഗലികളായി; മറുനാടൻ സബ് എഡിറ്റർ ഉത്തരയുടെയും സഹോദരിമാരുടെയും വിവാഹം  നടന്നത് ...

ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് വിവാഹം ചെയ്യുന്നത്. മാധ്യമരംഗത്തുള്ള ഉത്തരയുടെ വരൻ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ ബി  മഹേഷ് കുമാറാണ്. അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി വിനീത് ആണ് മിന്നുകെട്ടുന്നത്. ഉത്രജ കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യനാണ്. വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്‌നീഷ്യൻ തന്നെയാണ്. 

മക്കൾക്ക് പത്ത് വയസ്സുള്ളപ്പോഴാണ് പ്രേം​കു​മാ​ർ മ​രി​ച്ചത്. ര​മാ​ദേ​വി​ക്ക് സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ പോ​ത്ത​ൻ​കോ​ട് ശാ​ഖ‍യി​ൽ ബി​ൽ ക​ല​ക്ട​റാ​യി ജോ​ലി ന​ൽകി​യി​രു​ന്നു. അഞ്ചു മക്കൾക്കുമൊപ്പം വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ രമാദേവി കണ്ണന് സ്വർണത്തള കാണിക്കയും നൽകി. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick