Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ല, അവര്‍ പ്രസവിക്കണം. വനിതകള്‍ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്യമെന്നും താലിബാന്‍

janmabhumi-ad

Digital Malayali Web Desk September 10, 2021, 02:19 p.m.

കഴിഞ്ഞ 20 വര്‍ഷമായി അഫ്‌ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ ഗവണ്‍മെന്റ് സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്കു തുല്ല്യമായിരുന്നു


കാബൂള്‍: താലിബാന്‍ സര്‍ക്കാരില്‍ വനിതകളില്ലെന്ന് സൂചിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ലെന്നും അവര്‍ക്ക് പ്രസവിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും താലിബാന്‍ വക്താവ് സയിദ് സെകറുള്ള ഹാഷിമി. മുന്‍ താലിബാന്‍ സര്‍ക്കാരിനേക്കാളും പുരോഗമന ചിന്തയുള്ളവരാണ് തങ്ങളെന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അധികാരത്തിലേറുന്നതിനു മുമ്ബ് താലിബാന്‍ നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും പാഴ്‌വാക്കുകളായിരുന്നുവെന്നാണ് ഓരോ ദിവസവുമുള്ള ഇവരുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

''ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ ഒരിക്കലും സാധിക്കില്ല. അത് എടുക്കാനാകാത്ത ഭാരം അവരുടെ പിടയിലില്‍ വെക്കുന്നതിന് തുല്യമാണ്. കാബിനറ്റില്‍ ഒരു സ്ത്രീയുടെ ആവശ്യമില്ല. അവര്‍ പ്രസവിക്കണം. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുന്നവരല്ല''-ഹാഷിമി പറഞ്ഞു. രാജ്യത്ത് പകുതിയും വനിതകളാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെയും വക്താവ് തള്ളി.

അഫ്‌ഗാന്‍ സമൂഹത്തിന്റെ പകുതിയോളം സ്ത്രീകളാണെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ സൂചിപ്പിച്ചപ്പോള്‍ തങ്ങള്‍ സ്ത്രീകളെ അങ്ങനെ കണക്കാക്കുന്നില്ലെന്ന് സെക്രുള്ള പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി അഫ്‌ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ ഗവണ്‍മെന്റ് സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്കു തുല്ല്യമായിരുന്നുവെന്ന് സെക്രുള്ള അഭിപ്രായപ്പെട്ടു.

ഇത്തരം സ്ത്രീകളെ അഫ്‌ഗാന്‍ പൗരന്മാരായി പോലും കണക്കാക്കുന്നില്ലെന്നും യഥാര്‍ത്ഥ അഫ്‌ഗാന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് ചെയ്യേണ്ടതെന്ന് സെക്രുള്ള പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഫ്ഗാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. താലിബാന്റെ മുന്‍ഭരണത്തില്‍ സ്ത്രീകള്‍ക്ക് സ്‌കൂളില്‍ പോകാനോ ജോലിക്ക് പോകാനോ അനുവാദമുണ്ടായിരുന്നില്ല.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick