Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'കോൺഗ്രസിൽ ആരും ഗ്രൂപ്പിന് അതീതരല്ല'; കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപനത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ സി ജോസഫ്

janmabhumi-ad

Digital Malayali Web Desk June 09, 2021, 12:56 p.m.

കോൺഗ്രസിൽ ആരും ഗ്രൂപ്പിന് അതീതരല്ല. കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്തമായിട്ടില്ല


കോട്ടയം: കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപനത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കെ സി ജോസഫ്. പറയേണ്ട അഭിപ്രായങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതൽ  പറഞ്ഞ് അന്തരീക്ഷം മോശമാക്കുന്നില്ലെന്നും കോൺഗ്രസിൽ ആരും ഗ്രൂപ്പിന് അതീതരല്ലെന്നും  കെ സി ജോസഫ് കോട്ടയത്ത് പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്തമായിട്ടില്ല. സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എ-ഐ ഗ്രൂപ്പുകളുടെ അതൃപ്തി നിലനില്‍ക്കെയാണ്  ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ മുൻപന്തിയിലുള്ള കെസി ജോസഫ് അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്. 

പ്രതിപക്ഷ നേതാവ് വിഡി സതീശനൊഴികെ എല്ലാവരും എന്തെങ്കിലും ഒരു കൂട്ടായ്മയുടെ ഭാഗമാണ്. അതൊരു തെറ്റായി കാണേണ്ട കാര്യമല്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാർട്ടിയായത് കൊണ്ട് അവർ തമ്മിൽ സംവാദങ്ങളും ചർച്ചകളും കൂടിച്ചേരലുകളും ഉണ്ടാകും. അത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick