Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മഹാരാഷ്ട്ര സർക്കാരിൽ സഖ്യകക്ഷിയായതിനാൽ മന്ത്രി ശശീന്ദ്രനെതിരെ നിലപാട് കടുപ്പിക്കാനാവാതെ കോൺഗ്രസ്. ശശീന്ദ്രനെ തൊട്ടുകളിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സ്ത്രീപീഡനക്കേസുകള്‍ വീണ്ടും ചര്‍ച്ചയാവവുമെന്ന പി സി ചാക്കോയുടെ ഭീഷണിയും! രാഷ്ട്രീയ ഒത്തു തീര്‍പ്പില്‍ എല്ലാം അവസാനിച്ചു?

janmabhumi-ad

Digital Malayali Web Desk July 24, 2021, 08:14 p.m.

ചെന്നിത്തല മാറിയാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥിതികള്‍ അവസാനിക്കുമെന്ന് കരുതിയ ജനത്തിനു തെറ്റി. 'ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന രീതി' ഇവര്‍ തുടരുകയാണ്


തിരുവനന്തപുരം: വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ മുതല്‍ സ്ത്രീ പീഡനക്കേസുകള്‍ വരെ എല്ലാ അഴിമതിക്കേസുകളും  രാഷ്ട്രീയ ഒത്തു തീര്‍പ്പുകള്‍ മൂലം തേഞ്ഞു മാഞ്ഞുപോവുകയാണ്. കേരളത്തില്‍ ഇടതുമുന്നണിയുടെ സഹകരണ ബാങ്ക് കൊള്ളയും പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ട കേസും ഏറ്റവുംപുതിയ ഉദാഹരണങ്ങള്‍ മാത്രം. ജനങ്ങളുടെ മുന്നില്‍ പാച്ചുവും ഗോപാലനും കളിക്കുന്ന കൊണ്ഗ്രസ്സും ഇടതുമുന്നണിയും പൊതുജനം കഴുതയാണെന്ന തെറ്റിദ്ധാരണയില്‍ ആണ്.  ഓരോ കൂട്ടരും ചെയ്യുന്ന പാതകങ്ങള്‍ മറുപക്ഷം തുരുപ്പു ചീട്ടായി കരുതി വച്ചിട്ടുള്ളത് കൊണ്ട് തന്നെ അഴിമതികളും പീഡനങ്ങളും പരസ്പര പൂരകങ്ങളായി അവസാനിക്കുകയാണ് പതിവ് .

പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ട കേസില്‍, വെട്ടിലായ ഇടതു  സര്‍ക്കാരിനെ സഹായിക്കാന്‍ യുഡിഎഫ് ഉള്ളതുകൊണ്ട് ആ കേസ് ഏതാണ്ട് ഒത്തുതീര്‍പ്പിലായിക്കഴിഞ്ഞു.  ഭരണപക്ഷത്തിനെതിരെ ഓങ്ങാന്‍ പറ്റിയ  അവസരം ലഭിച്ചിട്ടും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമുള്ള പ്രതികരണങ്ങളെ യുഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായുള്ളൂ. കാരണം  പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക ഇടതുമുന്നണി സൂക്ഷിക്കുന്നുണ്ട്. ഇവ  പൊടിതട്ടിയെടുത്താല്‍ സോളാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സ്ത്രീപീഡന വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകും. പ്രതിപക്ഷത്തു നിന്നും രമേശ്‌ ചെന്നിത്തല മാറിയാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥിതികള്‍ അവസാനിക്കുമെന്ന് കരുതിയ ജനത്തിനു തെറ്റി എന്ന് തന്നെ പറയാം.

യുവതിയെ കടന്ന് പിടിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ട ശശീന്ദ്രനെതിരെയുള്ള അടിയന്തര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.സി. വിഷ്ണുനാഥ്  നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷവും അംഗീകരിക്കുകയായിരുന്നു.  നിയമസഭ ചേര്‍ന്നിട്ടും ശശീന്ദ്രനെതിരെയുള്ള വിവാദത്തില്‍   അവസരം വിനിയോഗിക്കാന്‍ യുഡിഎഫ് തയ്യാറായില്ല. ശക്തമായ രീതിയില്‍ പ്രതിപക്ഷ നേതാവിനും എതിര്‍ക്കാനായില്ല.  വാക്ക്ഔട്ട് നടത്തിയെന്ന് വരുത്തിത്തീര്‍ത്ത് നിയമസഭയ്ക്കകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളും പ്രത്യാക്രമണങ്ങളും സമരങ്ങളും കോണ്‍ഗ്രസ് അവസാനിപ്പിച്ചു. ശശീന്ദ്രൻ വിഷയം ചീറ്റിപോയന്ന് പിറ്റേന്ന് മുഖ്യ മന്ത്രി തന്നെ പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു.

മന്ത്രി ശശീന്ദ്രന് എതിരെ കർക്കശമായ പ്രതിഷേധം തുടരാനാവാത്ത രാഷ്ട്രീയ അവസ്ഥയിലുമാണ് കോൺഗ്രസ് .മഹാരാഷ്ട്ര ഭരണത്തിൽ എ ൻ സി പിയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്. ഉദ്ദവ് സർക്കാരിലെ ഘടകകക്ഷിയായ എ ൻ സി പിക്കെതിരെ കോൺഗ്രസ് നിലപാട് കടുപ്പിക്കാത്തതിന്റെ പ്രധാന കാരണവും ഇതാണെന്ന് വിലയിരുത്തപ്പെടുന്നു. കോൺഗ്രസ് ഹൈക്കമാണ്ടിൽ എ ൻ സി പിയുടെ പ്രതിഷേധം എത്തിയെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് രാഷ്‌ട്രീയത്തിൽ സതീശന്റെയും സൂധാകരന്റെയും നേതാവായിരുന്ന പി സി ചാക്കോ എ ൻ സി പി പ്രസ്ഡണ്ട് ആയതും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുവാനും ഇടയാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളുടെ പീഡന വിവരങ്ങള്‍ പുറത്തുവരുമെന്ന മുന്നറിയിപ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശന്, പി സി ചാക്കോ ഉൾപ്പെടെയുള്ള എല്‍ഡിഎഫ്  നല്‍കിയെന്നും  സൂചനയുണ്ട്.സോളാർ കേസ് ചൂണ്ടികാട്ടി ഉമ്മൻ ചാണ്ടിക്കെതിരെ ചാക്കോ ആരോപണം എടുത്തിടുകയും ചെയ്തു. കൊല്ലം നിലമേല്‍ പഞ്ചായത്ത് പിഎച്ച്‌സി ഉപരോധിച്ചതിന് അഞ്ച് വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടിട്ടു  പോലും കോണ്‍ഗ്രസിന് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനായില്ല.  2014ലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തില്‍ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പിഎസ് നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സോളാര്‍ കേസില്‍ കോണ്ഗ്രസ് നേരിട്ട തിരിച്ചടികള്‍ പോലെ ഇനിയും ഇത്തരം പുറത്തുപറയാനാവാത്ത കേസുകള്‍ ഇരുമുന്നണികള്‍ക്കും ഉള്ളത് കൊണ്ട് തന്നെ 'ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടുമെന്ന രീതി' ഇവര്‍ തുടരുകയാണ്. ഈ പാരമ്പര്യം നില നില്‍ക്കുന്നിടത്തോളം വോട്ടു ചെയ്തു ഇത്തരം ജനപ്രതിനിധികളെ അധികാരത്തില്‍ എത്തിക്കുന്ന ജനങ്ങള്‍ കഴുതകള്‍ തന്നെയായി തുടരും. കൂടാതെ നിലനില്‍പ്പിനായി  ഇവര്‍ക്കെതിരെ പലതും വിഴുങ്ങി സത്യാവസ്തകള്‍ മറച്ചു വയ്ക്കേണ്ടി വരുന്ന  മാധ്യമ പ്രവര്‍ത്തനവും അതിദയനീയമാണെന്നതും മറ്റൊരു യാഥാര്‍ത്ഥ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് വർഷങ്ങൾക്ക് മുമ്പ് സഹകരണ മേഖലയിലെ ആദ്യത്തെ വൻ കുംഭകോണമായ കോട്ടയം ജില്ലയിലെ ഇളങ്ങളം ബാങ്ക് തട്ടിപ്പിന് സമാനമാണ്. സി പിഎമ്മിനെതിരെ ആരോപണം ശക്തമാക്കി അധികാരത്തിൽ വന്ന യു ഡി എഫ് സർക്കാർ ആ കേസിൽ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ കാർമ്മികത്വത്തിൽ ഒത്തുതീർപ്പ് നടത്തി കുറ്റാരോപിതരെ എല്ലാം രക്ഷപെടുത്തുകയായിരുന്നു.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick