Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കലാസാഗർ പുരസ്‌കാര സമർപ്പണം 2021 ഡിസംബർ 5നു

janmabhumi-ad

Digital Malayali Web Desk November 07, 2021, 11:21 p.m.

ഇപ്പോൾ പൊതു പരിപാടികൾ നടത്തുവാൻ സർക്കാർ അനുമതി ഉള്ള ഈ സാഹചര്യത്തിൽ കുന്നംകുളം കഥകളി ക്ലബ്ബിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കുന്നംകുളം ബഥനി സ്കൂളിൽ വെച്ച് 2020ലെയും 2021ലെയും കലാസാഗർ പുരസ്‌കാര സമർപ്പണം ഡിസംബർ 05നു നടത്തുവാൻ തീരുമാനിച്ചു


കഥകളി സാർവ്വഭൗമനായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വർഷംതോറും നൽകി വരുന്ന കലാസാഗർ പുരസ്‌കാരം കോവിഡ്‌ രോഗവ്യാപനത്താൽ മാറ്റിവച്ചിരുന്നു. ഇപ്പോൾ പൊതു പരിപാടികൾ നടത്തുവാൻ സർക്കാർ അനുമതി ഉള്ള ഈ സാഹചര്യത്തിൽ കുന്നംകുളം കഥകളി ക്ലബ്ബിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കുന്നംകുളം ബഥനി സ്കൂളിൽ വെച്ച് 2020ലെയും 2021ലെയും   കലാസാഗർ പുരസ്‌കാര സമർപ്പണം ഡിസംബർ 05നു നടത്തുവാൻ തീരുമാനിച്ചു. 

2020ലെ കലാസാഗർ പുരസ്‌കൃതർ

കഥകളി

വേഷം                      ശ്രീ കലാമണ്ഡലം ചമ്പക്കര വിജയകുമാർ

സംഗീതം                     ശ്രീ  കലാനിലയം രാജീവൻ

ചെണ്ട                              ശ്രീ  കലാമണ്ഡലം ബാലസുന്ദരൻ

മദ്ദളം                               ശ്രീ സദനം ദേവദാസൻ

ചുട്ടി                                 ശ്രീ കലാനിലയം പദ്മനാഭൻ

ഓട്ടൻതുള്ളൽ      ശ്രീ കലാമണ്ഡലം പരമേശ്വരൻ

ചാക്യാർകൂത്ത്    ശ്രീ  കലാമണ്ഡലം ജിഷ്ണു പ്രതാപ്

കൂടിയാട്ടം                 ശ്രീ മാർഗി രാമൻ ചാക്യാർ

മോഹിനിയാട്ടം   ശ്രീമതി വിനീത നെടുങ്ങാടി

ഭരതനാട്യം               ശ്രീമതി കലാമണ്ഡലം സരോജിനി

തായമ്പക              ശ്രീ പോരൂർ ഹരിദാസ്

പഞ്ചവാദ്യം

തിമില                        ശ്രീ വൈക്കം ചന്ദ്രൻ മാരാർ

മദ്ദളം                           ശ്രീ തൃപ്പലമുണ്ട  നടരാജ വാരിയർ

ഇടയ്ക്ക                 ഡോ. ബാലുശ്ശേരി കൃഷ്ണദാസ്

താളം                           ശ്രീ മട്ടന്നൂർ അജിത് മാരാർ

കൊമ്പ്                     ശ്രീ പേരാമംഗലം വിജയൻ

2021ലെ കലാസാഗർ പുരസ്‌കൃതർ

കഥകളി

വേഷം                    ശ്രീ കലാമണ്ഡലം മനോജ്

സംഗീതം                   ശ്രീ കലാമണ്ഡലം ബാലചന്ദ്രൻ

ചെണ്ട                            ഡോക്ടർ മാങ്കുളം കൃഷ്ണൻ നമ്പൂതിരി

മദ്ദളം                              ശ്രീ കലാമണ്ഡലം വേണുക്കുട്ടൻ

ചുട്ടി                                ശ്രീ നീലംപേരൂർ ജയൻ

ഓട്ടൻതുള്ളൽ     ശ്രീ പുന്നശ്ശേരി പ്രഭാകരൻ

കൂടിയാട്ടം               ശ്രീ സൂരജ് നമ്പ്യാർ

മോഹിനിയാട്ടം  ശ്രീമതി സന്ധ്യാരാജൻ

ഭരതനാട്യം              ശ്രീമതി സരിത  രാമദേവൻ

തായമ്പക              ഡോക്ടർ ശുകപുരം ദിലീപ്

പഞ്ചവാദ്യം

തിമില                         ശ്രീ പെരുവാരം  മോഹനൻ മാരാർ

മദ്ദളം                            ശ്രീ കാവിൽ പീതാംബരൻ മാരാർ

ഇടയ്ക്ക                     ശ്രീ കലാനിലയം ഉണ്ണികൃഷ്ണൻ

ഇലത്താളം            ശ്രീ പെരുവാരം  സോമൻ  (മരണാന്തര ബഹുമതി)

കൊമ്പ്                       ശ്രീ ചെറായി സുനിൽ

മുൻ വര്ഷങ്ങളിലെപ്പോലെത്തന്നെ കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ തെരഞ്ഞെടുത്തിരിക്കുന്നത്.

പുരസ്കാര സമർപ്പണത്തിനു ശേഷം പ്രഗത്ഭ കലാകാരൻമാർ പങ്കെടുക്കുന്ന   ബാലിവിജയം  കഥകളിയിൽ ശ്രീ. കോട്ടക്കൽ ദേവദാസൻ (രാവണൻ), ശ്രീ വെള്ളിനേഴി ഹരിദാസൻ (നാരദൻ),  ശ്രീ സദനം ജ്യോതിഷ്ബാബു,  ശ്രീ. സദനം സായികുമാർ (സംഗീതം), ശ്രീ കലാമണ്ഡലം വേണു മോഹൻ * ചെണ്ട), ശ്രീ കലാമണ്ഡലം ശ്രീജിത്ത്   (മദ്ദളം),     ശ്രീ കലാമണ്ഡലം രാജീവ് (ചുട്ടി), രംഗശ്രീ വെള്ളിനേഴി.  (ചമയം / അണിയറ), തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

കോവിഡ്‌ 19  മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്‌ നടത്തുന്ന പ്രസ്തുത പരിപാടി യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം  ചെയ്യുന്നതായിരിക്കും

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick