Digital Malayali Web Desk March 01, 2021, 07:32 p.m.
2008ലാണ് അബ്ദുള്‍ വാഹിദ് യുവതിയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് രണ്ടരയും ഒന്നേകാല്‍ വയസുമുള്ള രണ്ട് പെണ്മക്കളുണ്ട്.
പെരിന്തല്‍മണ്ണ: ഭാര്യയും മക്കളെയും ഉപേക്ഷിച്ച് മൂന്ന് മക്കളുള്ള മറ്റൊരു സ്ത്രീയെ കൂട്ടി ഒളിച്ചോടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നക്കാവ് പാറയ്ക്കല്‍മുക്ക് വാക്കയില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ വാഹിദ് എന്ന 32കാരനെയാണ് പോലീസ് പിടികൂടിയത്. സ്വന്തം ഭാര്യയെയും കുഞ്ഞിനെയും ചതിച്ച് മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടി ജീവിച്ച് വരികയായിരുന്നു പ്രതി. പെരിന്തല്‍മണ്ണയിലും ചെറുകരയിലുമായി സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് പ്രതി.
2008ലാണ് അബ്ദുള്‍ വാഹിദ് യുവതിയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് രണ്ടരയും ഒന്നേകാല്‍ വയസുമുള്ള രണ്ട് പെണ്മക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് മൂന്ന് മക്കളുള്ള സ്ത്രീയുമായി അബ്ദുല്‍ വാഹിദ് അടുക്കുന്നത്. തുടര്‍ന്ന് ഇവരോടൊപ്പം നാടുവിടുകയായിരുന്നു. പിന്നീട് ഇയാള്‍ ട്രാവല്സില് എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു.
ഭാര്യയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന് വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും അബ്ദുല്‍ വാഹിദ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.