Digital Malayali Web Desk December 07, 2022, 11:47 a.m.
സംഭവത്തിലുള്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ടവരില്‍ നിന്ന് ലൈംഗിക
മലയിൻകീഴ് : പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർഥിയും ഉൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
ഡി.വൈ.എഫ്.ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷ് (29), തൃശൂര്‍ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ്. സുമേജ് (21), മലയം ചിത്തിരയില്‍ എ. അരുണ്‍ (27), മണികണ്ഠന് വിഴവൂര്‍ വഴുതോടുവിള ഷാജി ഭവനില്‍ എസ്. അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിള വീട്ടില്‍ ആര്. വിഷ്ണു (20), പെരുകാവ് തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി (20), പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മി ഭവനില്‍ എ.അനന്തു(18) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിലുള്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ടവരില്‍ നിന്ന് ലൈംഗിക പീഡനമേറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി പെണ്‍കുട്ടിയുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടി ബാഗും തുണികളുമായി വീട്ടില്‍ നിന്നിറങ്ങിയത് സഹോദരന് കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി കഴിഞ്ഞ രണ്ടുവര്‍ഷമായി നേരിടുന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.