malayalam news

കൊല്ലം കുണ്ടറയില്‍ യു​വ​തി​യെ വീ​ട്ടി​sനു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി : ഭര്‍ത്താവ് ഒളിവില്‍


കൊല്ലം: കൊല്ലം കുണ്ടറ മുളവനയില്‍ യുവതിയെ വീടിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടണ മുളവന സ്വദേശി കൃതി ( 25)ആണ് മരിച്ചത്. ഭർത്താവ് വൈശാഖ് ഒളിവിലാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൃതിയുടെ അമ്മയാണ് കിടപ്പുമുറിയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ മരിച്ച കൃതിയുടെ ഭ​ര്‍​ത്താ​വ്‌ വൈ​ശാ​ഖി​നെ പോ​ലീ​സ് തി​ര​യു​ന്നു.

ഇന്നലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൃ​തി​യു​ടെ മു​ള​വ​ന​യി​ലെ വീ​ട്ടി​ല്‍ രാ​ത്രി ഒ​മ്ബ​തി​നാ​ണ് വൈ​ശാ​ഖ് എത്തുന്നത്. ആ​ഹാ​രം ക​ഴി​ക്കാ​ന്‍ വ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കൃതിയുടെ അ​മ്മ വാ​തി​ലി​ല്‍ മു​ട്ടി വി​ളി​ച്ചു. വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ കൃ​തി ത​റ​യി​ല്‍ വീ​ണു കി​ട​ക്കു​ന്നതായാണ് കണ്ടത്. കു​ഴ​ഞ്ഞു വീ​ണ​ന്നാ​യി​രു​ന്നു ഭര്‍ത്താവ് വൈ​ശാ​ഖ് കൃതിയുടെ അമ്മയോട് പ​റ​ഞ്ഞ​ത്.​തുടര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു പോ​കാ​മെ​ന്ന് പ​റ​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ വൈ​ശാ​ഖ് വാ​ഹ​ന​മെ​ടു​ത്ത് കടന്നുകളയുടെയായിരുന്നുവെന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

മോ​ഹ​ന്‍ -ബി​ന്ദു ദ​മ്ബ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് മരിച്ച കൃ​തി.​കൊ​ല്ലം കോ​ളേ​ജ് ജം​ഗ്ഷ​ന്‍ സ്വദേശിയാണ് വൈ​ശാ​ഖ്.​ഇ​വ​രു​ടെ വി​വാ​ഹം 2019 ഫെ​ബ്രു​വ​രി 3ന് ​ആ​യി​രു​ന്നു.​കൃ​തി​യു​ടെ ര​ണ്ടാം വി​വാ​ഹ​വും വൈ​ശാ​ഖി​ന്റെ ആ​ദ്യ​ത്തെ വി​വാ​ഹ​വും ആ​യി​രു​ന്നു.​ആ​ദ്യ​ത്തെ വി​വാ​ഹ​ത്തി​ല്‍ ഒ​രു മ​ക​ളു​ണ്ട്.