malayalam news

ശുഭശ്രീക്ക് പിന്നാലെ അനുരാധ, എഐഎഡിഎംകെയുടെ കൊടിമരം മുകളിലേക്ക് വീഴുന്നത് തടയുന്നതിനിടെ ട്രക്ക് ഇടിച്ച് യുവതിക്ക് പരിക്ക്


ചെന്നൈ: റോഡരികില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപിച്ച കൊടിമരം വീണ്​ നിയന്ത്രണം വിട്ട സ്​കൂട്ടര്‍ യാത്രികയെ ട്രക്ക്​ ഇടിച്ച്‌​ തെറിപ്പിച്ചു. ​​​ചെന്നൈ -കോയമ്ബത്തുര്‍ ദേശീയ പാതയിലാണ്​ അപകടം നടന്നത്​. കൊടിമരം പതിച്ച്‌​​ സ്​കൂട്ടര്‍ മറിഞ്ഞതോടെ റോഡില്‍ വീണ യുവതിയെ പിറകെ വന്ന ട്രക്ക്​ ഇടിക്കുകയായിരുന്നു. കോയമ്ബത്തൂര്‍ സ്വദേശിയായ അനുരാധ രാജേശ്വരി(30)യാണ്​ അപകടത്തില്‍പ്പെട്ടത്​. ഗുരുതരമായി പരിക്കേറ്റ ഇവരെ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എഐഎഡിഎംകെയുടെ താഴെ വീണ കൊടിമരത്തില്‍ വാഹനം ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വേഗത്തില്‍ വരികയായിരുന്ന ട്രക്കിന്‍റെ മുമ്ബിലെ ടയര്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ രാജേശ്വരിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു.

 അനുരാധ ഓഫീസിലേക്ക്​ പോകുന്നവഴിയാണ്​ അപകടമുണ്ടായത്​. അനുരാധയെ ഇടിച്ച​ ട്രക്ക്​ നിയന്ത്രണം വിട്ട്​ മറ്റൊരു ബൈക്ക്​ യാത്രികനെയും ഇടിച്ചു. കുടുംബത്തിന്‍റെ ഏക അത്താണിയാണ് രാജേശ്വരിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേ ട്രക്ക് തന്നെ നേരത്തേ ഒരു സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിരുന്നു. കോയമ്ബത്തൂരിലെത്തുന്ന മുഖ്യമന്ത്രി ഇ പളനിസ്വാമിയെ സ്വീകരിക്കാന്‍ വേണ്ടി അവിനാസി ദേശീയപാതയില്‍ സ്ഥാപിച്ച കൊടിമരം വീണത് കാരണമാണ് അപകടമുണ്ടായതെന്നും പൊലീസ് ഇത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും രാജേശ്വരിയുടെ ബന്ധുക്കള്‍ പറഞ്ഞു.

നേരത്തേ എഐഎഡിഎംകെ നേതാക്കളുടെ ചിത്രമുള്ള വിവാഹവിളമ്ബര ബോര്‍ഡ് പൊട്ടിവീണ് ടെക്കി യുവതി മരിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. റോഡരികില്‍ ഫ്ലക്സ്ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് അപകടങ്ങള്‍ പതിവാകുന്നത്.

തിങ്കളാഴ്​ച കോയമ്ബത്തൂരിലെത്തിയ മുഖ്യമന്ത്രി പളനി സ്വാമിയെ വരവേല്‍ക്കുന്നതിന്​ അവിനാശി ഹൈവേയുടെ ഇരുവശങ്ങളിലും എ.ഐ.എ.ഡി.എം.കെ കൊടികളും ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ സെപ്​തംബറില്‍ ചെന്നൈയില്‍ എ.ഐ.എ.ഡി.എം.കെയുടെ ഹോര്‍ഡിങ്​ മറിഞ്ഞ്​ വീണ്​ യുവതി മരിച്ചത്​ വന്‍ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു​. ​തുടര്‍ന്ന്​ റോഡരികില്‍ രാഷ്​ട്രീയ പാര്‍ട്ടികള്‍ അപകടകരമായ വിധത്തില്‍ ബാനറുകളും ഹോര്‍ഡിങ്​സുകളും സ്ഥാപിക്കുന്നത്​ ഹൈകോടതി വിലക്കിയിരുന്നു.