malayalam news

യൂസുഫ്കുഞ്ഞ് കായംകുളത്തിന് ഒ. ഐ. സി. സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി


ഷിബു ഉസ്മാൻ, റിയാദ് 

റിയാദ് : നാലു പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന കോൺഗ്രസ്  നേതാവ് യൂസുഫ്‍കുഞ്  കായംകുളത്തിനു ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സ്നേഹോഷ്മള  യാത്രയപ്പ് നൽകി.ബത്തയിലെ 

അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര അദ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉത്‌ഘാടനം  ചെയ്തു.

അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശിനി കടവ്, നവാസ് വെള്ളി മാട്കുന്നു, ഷംനാഥ് കരുനാഗപ്പള്ളി, റസാഖ് പൂക്കോട്ടുംപാടം, അസ്‌കർ കണ്ണൂർ  സുരേഷ് ബാബു, ഷാജി മതത്തിൽ, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സുരേഷ് ശങ്കർ, ജിഫിൻ അരീക്കോട്, ബാലു കുട്ടൻ, സലാം ഇടുക്കി, സുഗതൻ നൂറനാട്, റഫീഖ് വെമ്പായം, ജമാൽ ചോറ്റി, സലിം ആർത്തിയിൽ എന്നിവർ  സംസാരിച്ചു.

സെൻട്രൽ കമ്മിറ്റയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി യഹ്‌യ കൊടുങ്ങലൂർ യൂസഫ്കുഞ്ഞ്  കായംകുളത്തിനു നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സജികായംകുളം സ്വാഗതവും മുഹമ്മദലി മണർകാട് നന്ദിയും പറഞ്ഞു