malayalam news

ഡോ. സുലൈമാൻ മേൽപ്പത്തൂർ ദാറുൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളുമായി സംവദിച്ചു 


റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ പ്രമുഖ വാഗ്മിയും കൗൺസിലറും ആയ ഡോ. സുലൈമാൻ മേൽപ്പത്തൂർ  ദാറുൽ ഖുർആൻ മദ്രസ്സ  വിദ്യാർത്ഥികളുമായി സംവദിച്ചു.  ധാർമ്മിക മൂല്യങ്ങൾ ചെറുപ്പം മുതലേ ജീവിതത്തിന്റെ ഭാഗമാക്കി, തങ്ങളുടെ അഭിരുചികൾ മനസ്സിലാക്കി മേഖലകൾ തിരഞ്ഞെടുക്കുകയും ആ ലക്ഷ്യത്തിലേക്ക് എത്താൻ പരിശ്രമങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.  വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. മദ്രസ്സ ഹാളിൽ നടന്ന പരിപാടിയിൽ സലീം ചാലിയം സ്വാഗതവും   സഹൽ ഹാദി നന്ദിയും പറഞ്ഞു.