malayalam news

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സമർപ്പണ ദിന വാർഷിക സ്തോത്ര ശുശ്രൂഷ സെപ്റ്റംബർ 8 ന്


നിരണം: ക്രിസ്തു ശിഷ്യനായിരുന്ന മാർത്തോമാ ശ്ലീഹായുടെ പാദ സ്പർശനമേറ്റ നിരണത്ത് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്  നിരണം ഭദ്രാസനത്തിന്റെ കീഴിലിലുള്ള സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ സമർപ്പണ ദിന വാർഷിക  സ്തോത്ര ശുശ്രൂഷ സെപ്റ്റംബർ 8ന് നടക്കും. രാവിലെ 9.00ന് തുടങ്ങുന്ന വി. ആരാധനയിൽ റവ.ഫാദർ ഷിജു മാത്യം വി.കുർബാനയ്ക്കും സ്തോത്ര ശുശ്രൂഷയ്ക്കും മുഖ്യ കാർമ്മികത്വം വഹിക്കും.ഡീക്കൻ ജയിംസ് ജോയി സഹകാർമ്മികത്വം വഹിക്കും. ചർച്ച് ക്വയർ ഗാനശുശ്രൂഷ നയിക്കും. 

തുടർന്ന് 11 മണിക്ക് നടക്കുന്ന ഒന്നാം വാർഷിക ആഘോഷം മുതിർന്ന അംഗം ജോൺ ചിറയിൽ ജോൺ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്നേഹവിരുന്നും നടക്കും.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്  സ്ഥാപകനും പരമാദ്ധ്യക്ഷനും ആയ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃ ഇടവക കൂടിയാണിത്.